ന്യൂദല്‍ഹി: സോറോസ് ഫണ്ടു പറ്റി തിരഞ്ഞെടുപ്പില്‍ ബി ജെ പി യെ തോല്പിക്കാന് അഹോരാത്രം പണിപ്പെട്ട ഡിജിപബ് നേതാക്കള്‍ നരേന്ദ്ര മോദി അധികാരത്തില്‍ തിരിച്ചെത്തിയതോടെ അങ്കലാപ്പില്‍ .
ഡിജിപബ് വൈസ് ചെയര്‍മാനും ന്യൂസ് ക്ലിക്ക് എഡിറ്ററുമായ പ്രബീര്‍ പുര്ക്കായ സ്തയെ പോലെ വിദേശഫണ്ടു വാങ്ങി രാജ്യദ്രോഹം നടത്തിയതിനു ജയിലാകുമോയെന്ന ഭീതിയിലാണു പലരും.
ബിജെ പി തോല്‍ക്കുമെന്ന പ്രതീക്ഷയില്‍ ആഘോഷത്തിനായി ഡിജിപബ് സംഘം ദ് വയര്‍ ഓഫിസില്‍ ഒത്തുകൂടിയിരുന്നു. ദ് വയര്‍ എഡിറ്ററും സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭാര്യയുമായ സീമ ചിസ്തിയുടെ നേതൃത്വത്തില്‍ അഞ്ചു പോര്‍ട്ടലുകള്‍ സംയുക്തമായാണ് തിരഞ്ഞെടുപ്പുഫലം റിപ്പോര്‍ട്ട് ചെയ്തത്.
ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തിയതോടെ ഡിജിപബ് നിരാശയിലായി.
രാഷ്ട്രീയ റിപ്പോര്‍ട്ടിങ് മടുത്തുവെന്നും ശിഷ്ടകാലം ഫെമിനിസവും സിനിമയുമൊക്കെ നോക്കാനാണ് താല്പര്യമെന്നും ന്യൂസ് മിനിട്ട് എഡിറ്റര്‍ ധന്യ രാജേന്ദ്രന് എക്സില്‍ കുറിച്ചു.
2024 തിരഞ്ഞെടുപ്പു ലക്ഷ്യമിട്ട് വിദേശത്തു നിന്നൊഴുകിയെത്തിയ ഫണ്ട് നിലച്ചതോടെ പുതിയ സ്പോണ്‍സര്‍മാരെ കണ്ടുപിടിക്കേണ്ട ഗതിയാണ്. ഡിജിപബ് അംഗങ്ങള്‍ പലരും സ്റ്റാഫ് വെട്ടിക്കുറച്ചു. പ്രതിഫലവും കുറച്ചു.
പാര്‍ലമെന്റ് ആക്രമണ കേസില്‍ വധശിക്ഷ ലഭിച്ച അഫ്സല് ഗുരുവിനെ കുറിച്ച് വെബ് സീരീസ് പ്രഖ്യാപിച്ച കോണ്‍ ഫ്ലുവന്‍സ് മീഡിയയുടെ നിലയും പരുങ്ങലിലാണ്.
ഡിജിറ്റല്‍ മീഡിയക്കു ലഭിച്ച വിദേശ ഫണ്ടിനെ കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ചില ന്യൂസ് പോര്‍ട്ടലുകള്‍ക്ക് ഇതിനകം ഇന്‍കം ടാക്സ്, ഇ.ഡി നോട്ടീസുകള്‍ കിട്ടി. ഇതോടെ നല്ല കുട്ടി ചമയാനുള്ള ശ്രമത്തിലാണ് പോര്‍ട്ടല്‍ എഡിറ്റര്‍മാര്‍.
ബാംഗ്ലൂരിലെ ഒരു പോര്‍ട്ടല്‍ ഉടമ എന്‍ ഡി എ സഖ്യകക്ഷിയായ ടി ഡി പി യുടെ നേതാക്കളെ പാട്ടിലാക്കാനുള്ള ശ്രമത്തിലാണ്. പോര്‍ട്ടലിന്റെ തനിനിറം അറിയാവുന്ന ടി ഡി പി കേന്ദ്രമന്ത്രിമാര്‍ പക്ഷേ അടുക്കുന്നില്ല.
കോണ്‍ഫ്ലുവന്‍സ് മീഡിയ ചെയര്മാന് ജോസി ജോസഫ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനുമായി കഴിഞ്ഞ ദിവസം വേദി പങ്കിട്ടിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന് ഡല്‍ഹി ഘടകം സംഘടിപ്പിച്ച ബി.ആര്.പി. ഭാസ്കര്‍ അനുസ്മരണത്തില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനൊപ്പം മുഖ്യ പ്രഭാഷകനായിരുന്നു ജോസി ജോസഫ്. കട്ടിങ് സൗത്ത് സൂത്രധാരനായ ജോസി ജോസഫ് പരിപാടിയില്‍ പങ്കെടുക്കുന്ന വിവരം കേന്ദ്രമന്ത്രിയെ അറിയിച്ചിരുന്നില്ല. നിരവധി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന ജോസിയെ കേന്ദ്ര മന്ത്രി പങ്കെടുക്കുന്ന പരിപാടിയിലെ മുഖ്യപ്രഭാഷകനാക്കിയതിനു പിന്നില്‍ ദുരുദ്ദേശമുണ്ട്.
തീവ്രവാദക്കേസില്‍ സിദ്ദിഖ് കാപ്പന് അറസ്റ്റിലായപ്പോള്‍ കേന്ദ്രമന്ത്രിയായിരുന്ന വി മുരളീധരനൊപ്പം നില്ക്കുന്ന ചിത്രം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. പത്രപ്രവര്‍ത്തക യൂണിയന് പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ എടുത്ത ചിത്രമായിരുന്നു.
കട്ടിങ് സൗത്തിലെ പ്രമുഖ സംഘാടകനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം സഹയാത്രികര്‍ കയ്യേറ്റം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: