ന്യൂദല്‍ഹി: രാജ്യത്ത് 50 വര്‍ഷം മുമ്പ് നടന്ന അടിയന്താരാവസ്ഥ എന്തായിരുന്നുവെന്ന് യുവതലമുറ അറിയേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയെ ചവിട്ടി മെതിക്കുമ്പോഴും പൊതുജനങ്ങളെ അടിച്ചമര്‍ത്തുമ്പോഴും ഭരണഘടനാ സ്ഥാപനങ്ങളെ നശിപ്പിക്കുമ്പോഴും എന്ത് സംഭവിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് അടിയന്തരാവസ്ഥ. അക്കാലത്ത് രാജ്യത്ത് നടന്ന സംഭവങ്ങള്‍ സ്വേച്ഛാധിപത്യം എങ്ങനെയായിരിക്കും എന്നതിന്റെ ഉദാഹരണമാണ്, പ്രധാനമന്ത്രി പറഞ്ഞു.
അടിയന്തരാവസ്ഥയെയും തുടര്‍ന്നുണ്ടായ അതിക്രമങ്ങളെയും ശക്തമായി അപലപിച്ച ലോക്സഭാ സ്പീക്കറെ അഭിനന്ദിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. ബഹുമാനപ്പെട്ട സ്പീക്കര്‍ അടിയന്തരാവസ്ഥയെ ശക്തമായി അപലപിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. അക്കാലത്തു നടന്ന അതിക്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും ജനാധിപത്യത്തെ വീര്‍പ്പുമുട്ടിച്ച രീതിയെക്കുറിച്ചു പരാമര്‍ശിക്കുകയും അദ്ദേഹം ചെയ്തിരിക്കുന്നു. ആ ദിവസങ്ങളില്‍ ദുരിതംപേറിയ ഏവരോടുമുള്ള ആദരസൂചകമായി ലോക്സഭ മൗനംപാലിച്ചത് അത്ഭുതകരമായ പ്രവൃത്തിയായിരുന്നു, പ്രധാനമന്ത്രി പറഞ്ഞു.
രണ്ടാം തവണയും ലോക്സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ളയെ അഭിനന്ദിക്കുന്നതായി ലോക്സഭയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞു. അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകളില്‍ നിന്നും അനുഭവസമ്പത്തില്‍ നിന്നും സഭയ്ക്ക് വളരെയധികം പ്രയോജനം
ലഭിക്കും. മുന്നോട്ടുള്ള യാത്രയില്‍ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പതിനേഴാം ലോക്സഭ നിരവധി പരിവര്‍ത്തനാത്മക നിയമനി
ര്‍മാണ സംരംഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പാര്‍ലമെന്റ് എന്നത് വെറും മതിലുകളല്ല, 140 കോടി പൗരന്മാരുടെയും അഭിലാഷങ്ങളുടെ കേന്ദ്രമാണെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: