കോട്ടയം: മധ്യ കേരള തീരം മുതല്‍ മഹാരാഷ്‌ട്ര തീരം വരെ ന്യുനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ സംസ്ഥാനത്തു പലയിടങ്ങളിലും കനത്ത മഴ തുടരുകയാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേരള തീരത്തു പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെ ഫലമായി അടുത്ത 3 ദിവസം വരെ അതിശക്തമായതോ അതിതീവ്രമായതോ ആയ മഴയ്‌ക്ക് സാധ്യതയുണ്ട്. റഡാര്‍ ഡാറ്റാ പ്രകാരം കേരള തീരത്ത് കാലവര്‍ഷക്കാറ്റ് മണിക്കൂറില്‍ പരമാവധി 45 – 55 കിലോമീറ്റര്‍ വരെ വേഗതയുള്ളതിനാല്‍ പ്രത്യേക ജാഗ്രത പാലിക്കണം.
കഴിഞ്ഞ 24 മണിക്കൂറില്‍ ഈ വര്‍ഷത്തെ കാലവര്‍ഷ സീസണിലെ സംസ്ഥാനത്തെ ഏറ്റവും കൂടിയ മഴ 26 ന് രേഖപ്പെടുത്തി (ശരാശരി 69.6 മില്ലിമീറ്റര്‍ മഴ). ജില്ലകളില്‍ കോട്ടയം ജില്ലയില്‍ ശരാശരി 103 മില്ലിമീറ്റര്‍ മഴയും വയനാട് (95.8 മില്ലിമീറ്റര്‍), കണ്ണൂര്‍ (89.2 മില്ലിമീറ്റര്‍) കാസര്‍ഗോഡ് (85) എറണാകുളം (80.1) മഴയും രേഖപ്പെടുത്തി.
കോട്ടയം ജില്ലയിലെ കിടങ്ങൂരില്‍ (199 മില്ലിമീറ്റര്‍) ആണ്. കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. കോട്ടയം (174) വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ ഡാം (165 മില്ലിമീറ്റര്‍) മഴ രേഖപ്പെടുത്തി.
കേരളതീരത്തു ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്നു. കൂടാതെ ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടില്ല .
അരുവിക്കര, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, പാംബ്ലാ, പെരിങ്ങല്‍കൂത്ത് എന്നി ഡാമുകളില്‍ നിന്നും മുന്‍കരുതലിന്റെ ഭാഗമായി നിയന്ത്രിത അളവില്‍ ജലം പുറത്തേക്കൊഴുക്കി വിടുന്നുണ്ട്. മറ്റു ഡാമുകളിലെ ജലനിരപ്പ് കൃത്യമായി നിരീക്ഷിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: