ശ്രീനഗര്‍:
. ദോഡ ജില്ലയിലെ വനമേഖലയില്‍ ഇന്നലെ രാവിലെ 9.50 ഓടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ സാന്നിധ്യമുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രദേശം സൈന്യം വളയുകയായിരുന്നു. പതിയിരുന്ന ഭീകരര്‍ വെടിയുതിര്‍ത്തതോടെ സൈന്യം തിരിച്ചടിച്ചു.
ഈ മാസം പതിനൊന്നിനും പന്ത്രണ്ടിനുമായി ജമ്മു കശ്മീര്‍ താഴ്വരയില് ഇരട്ട ഭീകരാക്രമണമുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് കരസേനയും സിആര്‍പിഎഫും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായി ഓപ്പറേഷന് ബജരംഗ് എന്ന പേരില്‍ തെരച്ചില്‍ തുടരുന്നതിനിടെയാണ് ദോഡയിലെ വെടിവയ്പ്. ഗണ്ഡോ മേഖലയിലെ ബജാദ് ഗ്രാമത്തിലാണ് വെടിവയ്പ്പുണ്ടായത്. എന്നാല്‍ ഏറ്റുമുട്ടല്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ജൂണ്‍ 11ന് ഛത്തര്ഗല്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പിറ്റേന്ന് ഗണ്ഡോ മേഖലയിലെ കോട്ട മുകളില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് സുരക്ഷാ സൈന്യം കശ്മീര്‍ താഴ്വരയിലും നിയന്ത്രണ രേഖയിലും നിയന്ത്രണം കര്‍ശനമാക്കി. ദോഡ ജില്ലയില്‍ ജില്ലയില്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് കരുതുന്ന നാല് പാകിസ്ഥാന് ഭീകരരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: