കോട്ടയം: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തിക പിന്തുണയുമായി മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഇന്നവേഷന്‍ ഫൗണ്ടേഷന്(എംജിയുഐഎഫ്). സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫൗണ്ടേഷന്റെ സീഡ് ഫണ്ടിംഗിന് ഇപ്പോള്‍ അപേക്ഷിക്കാം.
സര്‍വകലാശാലാ കാമ്പസില്‍ രണ്ടു വര്‍ഷം മുന്‍പ് പ്രവര്‍ത്തമാരംഭിച്ച ഫൗണ്ടേഷനില്‍ നിലവില്‍ വിറ്റുവരവ് ഒരു കോടി പിന്നിട്ടവ ഉള്‍പ്പെടെ 13 സംരംഭങ്ങളുണ്ട്. ഉത്പന്നമോ സേവനമോ വികസിപ്പിക്കല്‍, അതിന്റെ പരീക്ഷണം, വിപണനം, ബൗദ്ധിക സ്വത്തവാകശം, പ്രവര്‍ത്തന മൂലധനം എന്നിവയ്ക്കാണ് സീഡ് ഫണ്ടിംഗ് ലഭിക്കുക.
വിപണ സാധ്യതയുള്ള ഉത്പന്നമോ സേവനമോ മികച്ച സംരംഭമായി വളര്‍ത്തുന്നതിന് പത്തു ലക്ഷം രൂപവരെയാണ്
നല്‍കുന്നത് . സംരംഭകര്‍ നേരിട്ട് ഇന്നവേഷന്‍ ഫൗണ്ടേഷനില്‍ എത്തേണ്ടതില്ലാത്ത വെര്‍ച്വല്‍ ഇന്‍കുബേഷനും ഇവിടെ തന്നെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഇന്‍കുബേഷന്‍ വിത്ത് കോ-വര്‍ക്കിംഗിനും സൗകര്യമുണ്ട്. രണ്ടു വിഭാഗത്തില്‍ പെടുന്നവര്‍ക്കും കമ്പനി രൂപീകരിക്കുമ്പോള്‍ എം.ജി.യു.ഐ.എഫിലെ വിലാസം ഉപയോഗിക്കാന്‍ കഴിയും.
ഫൗണ്ടേഷനില്‍ മാസ വാടക വ്യവസ്ഥയില്‍ ഇരിപ്പിടങ്ങള്‍ ഇന്കുബോഷന് വിത്ത് കോ വര്‍ക്കിംഗ് തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇവിടുത്തെ അത്യാധുനിക ഓഫീസ് സംവിധാനവും സാങ്കേതിക സൗകര്യങ്ങളും പ്രയോജനപ്പെടുത്താം. എം.ജി.യു.ഐ.എഫ് നല്കുന്ന വിലാസം കമ്പനിയുടേതായി ഉപയോഗിക്കാനും കഴിയും. വരുമാനം കുറവുള്ള പ്രാരംഭഘട്ടത്തില്‍ ചെലവ് ഗണ്യമായി കുറയ്ക്കുന്നതിന് ഇത് ഉപകരിക്കും.
നൂതന ബിസിനസ് ആശയങ്ങളെ സംരംഭങ്ങളായി വളര്‍ത്തുന്നതിനു വേദിയായി കമ്പനി നിയമപ്രകാരം 2019ല്‍ രൂപീകരിച്ച ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എം.ജി.യു.ഐ.എഫ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ റൂസ പ്രോജക്ടിന്റെ മാര്‍ഗനിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. വിശദ വിവരങ്ങള്‍ www.mguif .com ല്‍ ലഭിക്കും. ഇതേ വെബ്സൈറ്റ് മുഖേന അപേക്ഷ നല്‍കാം. ഫോണ്‍ 0481 2992684. അവസാന തിയതി ജൂലായ് 15 .
പ്രതികരിക്കാൻ ഇവിടെ എഴുതുക: