ആലുവ: എഴുത്തുകാരനും ആര്‍എസ്എസ് മുന്‍ ആലുവ നഗര്‍ കാര്യവാഹുമായ തുരുത്ത് പുള്ളൂരകത്തൂട്ട് (മാരുതി മന്ദിര്‍) ഒ.ബി. സുദര്ശനന് (63) അന്തരിച്ചു.
ചെറുപ്പം മുതലേ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവര്‍ത്തകനാണ്. ആലുവ നഗര്‍ ശാരീരിക് പ്രമുഖും സഹകാര്യവാഹ്. കാര്യവാഹ് എന്നീ ചുമതലകളും വഹിച്ചിരുന്നു. ബിജെപി നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലുവ തുരുത്ത് ഗ്രാമത്തിന്റെ ആദ്ധ്യാത്മിക, സാംസ്കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു.
ഒബിസി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ഒ.ബി. സുദര്ശനന്. തുരുത്തുമ്മല്‍ വീരഭദ്രകാളീക്ഷേത്രം ട്രസ്റ്റിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഒരു പാദം മണ്ണ് പദ്ധതിയിലൂടെ ക്ഷേത്രത്തിന് മുന്‍വശം സ്ഥലം വാങ്ങിയത്. കവിയും സാഹിത്യകാരനുമായിരുന്ന
അദ്ദേഹം ആദ്ധ്യാത്മിക രചനകളിലൂടെയാണ് കാവ്യരംഗത്തേക്ക് കടന്നുവന്നത്.
വീരഭദ്രാമൃതം, വായ്ക്കരി എന്നിവ പുസ്തകങ്ങളായിട്ടുണ്ട്. ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണം കവിതകളിലൂടെ നടത്തിയിരുന്നു. മികച്ച സംഘാടകനും പ്രഭാഷകനും കൂടിയായിരുന്നു. ശബരിമല ആചാര സംരക്ഷണ പ്രസ്ഥാനത്തിന് നേതൃത്വം നല്കി. എല്‍ഐസി ഏജന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ശ്രീരേഖയാണ് ഭാര്യ. ഏക മകന് അഭിരാം കോഴിക്കോട് എന്‍ഐടി വിദ്യാര്‍ത്ഥിയാണ്. സംസ്കാരം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: