ന്യൂദല്‍ഹി: രാജ്യത്ത് അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചവരാണ് ഇപ്പോള്‍ ഭരണഘടനയോട് കപട സ്നേഹം കാണിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് എക്സില്‍ കുറിച്ച വരികളിലാണ്, കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിനെയും കപടതയേയും മോദി കടന്നാക്രമിച്ചത്.
ഇന്ദിരാ സര്‍ക്കാര്‍ രാജ്യത്തിനുമേല്‍ അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥയെ ചെറുത്തുതോല്‍പ്പിച്ച ഓരോരുത്തരെയും ഈ ദിനത്തില്‍ ഓര്‍ക്കുകയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് 50 വര്‍ഷം പിന്നിടുകയാണ്. കോണ്‍ഗ്രസ് സ്വാതന്ത്ര്യം അടിച്ചമര്ത്തിയതെങ്ങനെയെന്ന് അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങള്‍ നമുക്ക് മനസിലാക്കി തരുന്നുണ്ട്.
”അടിയന്തരാവസ്ഥയെ ചെറുത്തുതോല്‍പ്പിച്ച എല്ലാ മഹത് വ്യക്തികള്‍ക്കും ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിക്കേണ്ട ദിനമാണിത്.
എല്ലാ ഭാരതീയരും ബഹുമാനിക്കുന്ന ഭരണഘടനയെ എങ്ങനെയാണ് അട്ടിമറിച്ച് ജനങ്ങളുടെ സ്വാതന്ത്ര്യം കോണ്‍ഗ്രസ് നിഷേധിച്ചതെന്ന് അന്നത്തെ ഓരോ കറുത്ത ദിനങ്ങളും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
അധികാരം നിലനിര്‍ത്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവരെ ജയിലിലടച്ചും ഉപദ്രവിച്ചും ഇന്ദിര സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിച്ചു. പിന്നാക്ക വിഭാഗങ്ങളില്‍ പിന്തിരിപ്പന് നയങ്ങളാണ് കോണ്‍ഗ്രസ് അടിച്ചേല്‍പ്പിച്ചത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരാണ് ഇപ്പോള്‍ ഭരണഘടനയോടുള്ള കപട സ്നേഹം കാണിക്കുന്നത്. ഇവര്‍ക്ക് ഭരണഘടനയോട് സ്നേഹം പ്രകടിപ്പിക്കാനുള്ള അവകാശമേയില്ല. മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കാനും നശിപ്പിക്കാന്‍ ശ്രമിച്ചതും കോണ്‍ഗ്രസാണ്. ജനങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ കപട മുഖങ്ങള്‍ മനസിലായിട്ടുണ്ട്. അതിനാലാണ് ജനങ്ങള്‍ വീണ്ടും കോണ്‍ഗ്രസിനെ തള്ളിയത്”, അദ്ദേഹം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: