ന്യൂദല്‍ഹി: രാമക്ഷേത്രത്തില്‍ ചോര്‍ച്ചയെന്ന വാര്‍ത്തകള്‍ തള്ളി രാമക്ഷേത്ര നിര്‍മാണ സമിതി ചെയര്മാന് നൃപേന്ദ്രമിശ്ര. ക്ഷേത്രനിര്‍മ്മാണത്തിലോ ഡിസൈനിലോ അപാകതകളില്ലെന്നും ശ്രീകോവിലിന് മുകള്‍ ഭാഗത്തെ നിലയുടെ പണികള്‍ നടക്കുന്നതേയുള്ളൂവെന്നും നൃപേന്ദ്രമിശ്ര പറഞ്ഞു.
ഗുരുമണ്ഡപം തുറന്നുകിടക്കുന്നതിനണ്ടാല് മഴവെള്ളം അവിടെ വീഴുന്നുണ്ട്. പണി പൂര്‍ത്തിയാവുന്നതോടെ ഇതെല്ലാം മാറും. എല്ലാ നിലകളിലും വെള്ളം ഒഴുകി പോകാനുള്ള ചെരിവ് ഇട്ടാണ് നിര്‍മാണമെന്നും ശ്രീകോവിലിലേക്ക് വെള്ളം വീഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജലാഭിഷേകമോ പാലഭിഷേകമോ നടത്തുന്നില്ലെന്നും അതിനാല്‍ തന്നെ ശ്രീകോവിലിനുള്ളില്‍ വെള്ളം പുറത്തേക്ക് പോകാനുള്ള ഓവ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: