പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്റെ കെട്ടിടത്തിന്റെ മുന്നിലെ ഓടയുടെ തര്‍ക്കത്തില്‍ നിര്‍മ്മാണം മുടങ്ങിയ ഏഴകുളം കൈപ്പട്ടൂര്‍ റോഡ് പണി തുടരാന്‍ നിര്‍ദ്ദേശം നല്കി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഓടയുടെ വിവാദ ഭാഗം ഒഴിച്ചുള്ള നിര്‍മ്മാണം തുടരാനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
കൊടുമണ്ണില്‍ മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിന്റെ കെട്ടിടത്തിന്റെ മുന്നിലെ ഓടയുടെ അലൈന്മന്റിലെ തര്‍ക്കത്തെ തുടര്‍ന്നാണ് നിര്‍മ്മാണം മുടങ്ങിയത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് മന്ത്രി പണി തുടരാന്‍ നിര്‍ദ്ദേശം നല്‍കിയത്. റവന്യൂ വകുപ്പിന്റെ പുറമ്പോക്ക് സര്‍വേ റിപ്പോര്‍ട്ട് പ്രകാരമാകും ഓടയുടെ ഭാഗത്തെ നിര്‍മ്മാണം നടക്കുക.
ഏഴംകുളം – കൈപ്പട്ടൂര്‍ റോഡ് നിര്‍മ്മാണത്തില്‍ കൊടുമണ്‍ സ്റ്റേഡിയം ഭാഗത്താണ് ഓടയുടെ അലൈന്മെന്റില് തര്‍ക്കം വന്നത്. മന്ത്രി വീണ ജോര്‍ജ്ജിന്റെ ഭര്‍ത്താവ് ജോര്‍ജ്ജ് ജോസഫ് സ്വന്തം കെട്ടിടത്തിന് മുന്നില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഓടയുടെ ഗതിമാറ്റിയെന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസും ആരോപണം ഉന്നയിച്ചിരുന്നു. വിവാദമായതോടെ സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ആരോപണത്തില്‍ നിന്ന് പിന്മാറി. എന്നാല്‍ ഓടയുടെ അലൈന്മെന്റ് മാറ്റാന്‍ ഒരുഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്നാണ് ജോര്‍ജ്ജ് ജോസഫ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: