പാർലമെന്റിൽ മോദിക്കെതിരെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസ് മനഃപൂർവ്വം മറക്കുന്നതാണ് ഇന്ത്യയിലെ നമ്മുടെ പൂർവികർക്ക് നേരെ ഇന്ദിരാഗാന്ധി നടത്തിയ നരനായാട്ടെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. കൂരിരിട്ടിൽ ഇല്ലാത്ത പൂച്ചയെ തപ്പുന്നത് പോലെ മോദിക്കെതിരെ ഫാസിസം ഫാസിസം എന്ന് വിളിച്ചു കൂവുന്നവർ ഇന്ത്യയിൽ യാഥാർത്ഥ്യമായ ഫാസിസം എന്തെന്ന് അറിഞ്ഞിട്ടുണ്ടോ എന്നദ്ദേഹം ചോദിക്കുന്നു.
സന്ദീപ് വാചസ്പതിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഭാരത യക്ഷിയെന്നോ? ഭാരത പൂതനയെന്നോ?
എന്താണ് ഇന്ദിരാ ഗാന്ധി എന്ന ഈ മനുഷ്യ മൃഗത്തെ വിശേഷിപ്പിക്കേണ്ടത്?
സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും വലിയ നരനായാട്ട് സ്വന്തം ജനതയുടെ മേൽ ഇന്ദിര നടത്തിയിട്ട് 49 വർഷം പൂർത്തിയാകുന്നു. കൂരിരിട്ടിൽ ഇല്ലാത്ത പൂച്ചയെ തപ്പുന്നത് പോലെ മോദിക്കെതിരെ ഫാസിസം ഫാസിസം എന്ന് വിളിച്ചു കൂവുന്നവർ ഇന്ത്യയിൽ യാഥാർത്ഥ്യമായ ഫാസിസം എന്തെന്ന് അറിഞ്ഞിട്ടുണ്ടോ?
ഭരണഘടന ഉയർത്തി പിടിച്ച് ഷോ കാണിക്കലല്ല ഫാസിസത്തിന് എതിരായ പോരാട്ടം. രാജ്യം കണ്ട ഏക ഫാസിസ്റ്റ് നടപടിയെ ജീവനും ജീവിതവും നൽകി തോൽപ്പിച്ചവരാണ് ഇന്ന് ഭരണത്തിൽ ഉള്ളത്. അടിയന്തരാവസ്ഥയെ വായിച്ചെങ്കിലും അറിയാത്തവർക്ക് ഇന്ദിര എന്നാൽ ഇന്ത്യയാണ്. ഉരുക്കു വനിതയാണ്. അമ്മയാണ്. അങ്ങനെ പലതുമാണ്. എന്നാൽ ജനാധിപത്യം എന്ന ഏറ്റവും സുന്ദരമായ ഭരണസംവിധാനം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക്, പൂർവ്വികർ താണ്ടിയ ദുരിത പർവ്വമാണ് ഇന്ന് നാം അനുഭവിക്കുന്ന സൗഭാഗ്യമെന്ന തിരിച്ചറിവ് ഉള്ളവർക്ക് ഇന്ദിര എന്ന പെൺ ഹിറ്റ്ലറെ ഒരിക്കലും അംഗീകരിക്കാൻ ആവില്ല.
ഇന്ദിര എന്ന പേര് ചോരയുടെ, കണ്ണീരിന്റെ, നിസഹായ വിലാപങ്ങളുടെ, കണ്ണിൽ ചോരയില്ലാത്ത ക്രൂരതയുടെ ഒക്കെ മറുപേരായേ ഓർക്കാനാകൂ. മറിച്ചുള്ള ചിന്ത തന്നെ ഇരകളാക്കപ്പെട്ട നിസഹായ ജന്മങ്ങളോടുള്ള, ചെറുത്തു നിന്ന ധീര പോരാളികളോടുള്ള വെല്ലുവിളിയാണ്. ചരിത്രബോധമില്ലായ്മയാണ്.
ഓരോ ജൂൺ 25 ഉം ഉൾക്കിടിലത്തോടെയല്ലാതെ ഓർക്കാൻ സാധ്യമല്ല. കാലം മാറി ജനിച്ച പുതുതലമുറയ്ക്ക് ഇപ്പോൾ ചെയ്യാനാകുന്നത് കണ്ണിൽ ചോരയില്ലാത്ത ക്രൂരതകളുടെ ഓർമ്മ പുതുക്കൽ മാത്രമാണ്. അതിന് കാരണക്കാരായവരെ, അവരെ പ്രകീർത്തിക്കുന്നവരെ ഓരോ നിമിഷവും പൊതു സമൂഹത്തിൽ നിന്ന് അകറ്റി നിർത്തുക എന്നതാണ്.
അത് മാത്രമാണ് ഇരയായ ആ നിസഹായ ജന്മങ്ങൾക്ക് നൽകാവുന്ന തിലോദകം. അടിയന്തരാവസ്ഥ പീഡിതരും ജനാധിപത്യ സംരക്ഷണ വേദിയും ചേർന്നൊരുക്കുന്ന ഓർമ്മ പുതുക്കലിൽ ഞാനും ഉണ്ടാകും. എറണാകുളം ബി.ടി.എച്ച് ഹാളിൽ നടക്കുന്ന സെമിനാറിലേക്ക് എല്ലാ മനുഷ്യ സ്നേഹികളേയും ക്ഷണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: