ന്യൂദല്‍ഹി: ന്യൂദല്‍ഹിയില്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി നേതാവ് സോമനാഥ് ഭാരതിയെ 78000ല്‍ പരം വോട്ടുകള്‍ക്ക് തറപറ്റിച്ച് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ കന്നി എംപിയാണ് ബിജെപിയുടെ ബാംസുരി സ്വരാജ്. ബിജെപിയുടെ തലമുതിര്‍ന്ന മീനാക്ഷി ലേഖിയുടെ മണ്ഡലത്തിലാണ് അവര്‍ക്ക് പകരം ബിജെപി ബാംസുരി സ്വരാജിനെ നിര്‍ത്തിയത്. തന്റെ നിഷ്കളങ്കത, വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകള്‍, ശത്രുക്കളെ മുള്‍മുനയില്‍ നിര്‍ത്തുന്ന വാക്കുകള്‍…ഇതെല്ലാം ബാംസുരി സ്വരാജിന്റെ സവിശേഷതകളാണ്.
സുഷമ സ്വരാജിന്റെ മകള്‍ ബാംസുരി സ്വരാജ് സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു:
ഇനി ബാംസുരി സ്വരാജ് ആരാണെന്നറിയാമോ? അന്തരിച്ച സുഷമസ്വരാജിന്റെ മകള്‍. രാഷ്ട്രീയത്തിനും മൂല്യങ്ങള്‍ക്കും വേണ്ടി ജീവിതത്തില്‍ ഓരോ നിമിഷവും പൊരുതിയ സുഷമ സ്വരാജ് പോലെ തന്നെയാണ് ബാംസുരി സ്വരാജും.
തിങ്കളാഴ്ച ലോക് സഭയില്‍ സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്തത് വഴിയും ബാംസുരി സ്വരാജ് ജനശ്രദ്ധ പിടിച്ചുപറ്റി. കന്നി എംപിയാണെങ്കിലും യാതൊരു കൂസലുമില്ലാതെയാണ് ബാംസുരി സ്വരാജ് സത്യപ്രതിജ്ഞ ചെയ്തത്. നിയമജ്ഞ കൂടിയാണ് ബാംസുരി സ്വരാജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: