തിരുവനന്തപുരം: ഏകദേശം ഒരു വര്‍ഷം മുന്‍പ്, 2023 ജൂലായില്‍ ഒരു കല്യാണ്‍ ജ്വല്ലറി ഓഹരിയുടെ വില 135 രൂപ മാത്രമായിരുന്നു. ഒരു വര്‍ഷം തികയും മുന്‍പ് അതിപ്പോള്‍ 456. രൂപയായി ഉയര്‍ന്നു. അതായത് 2023 ജൂലായില്‍ 1.35 ലക്ഷം മുടക്കിയ ഒരു നിക്ഷേപകന് ഇപ്പോള്‍ കയ്യില്‍ കിട്ടുക 4.5 ലക്ഷം.
മോട്ടിലാല്‍ ഓസ് വാളിനെപ്പോലുള്ള സാമ്പത്തിക സേവനം നല്കുന്ന സ്ഥാപനം കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഓഹരി ഇനിയും വളര്‍ച്ച നേടുമെന്നാണ് പ്രവചിക്കുന്നത്. കാരണം സാധാരണക്കാര്‍ വരെ ആസൂത്രിത ജ്വല്ലറിയിലേക്ക് നീങ്ങുന്ന പ്രവണതയാണെന്നും ഇന്ത്യക്കാര്‍ കൂടുതല്‍ തുകയ്ക്ക് സ്വര്‍ണ്ണം വാങ്ങുന്ന പ്രവണതയുണ്ടെന്നും ഗുണനിലവാരവും വൈവിധ്യവും നിലനിര്‍ത്തുന്ന കല്യാണിനെപ്പോലുള്ള ജ്വല്ലറികള്‍ക്ക് വന്‍വളര്‍ച്ചാസാധ്യതയുണ്ടെന്നുമാണ് മോട്ടിലാല്‍ ഓസ് വാള് പ്രവചിക്കുന്നത്. കല്യാണിന് 600 കോടി കടമുണ്ടെങ്കിലും അത് അടുത്ത രണ്ട് വര്‍ഷത്തില്‍ കൊടുത്തുതീര്‍ക്കാന്‍ കല്യാണിനാകുമെന്നും മോട്ടിലാല്‍ ഓസ് വാള് പറയുന്നു.
തൃശൂര്‍ ആസ്ഥാനമായ കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരി നിക്ഷേപകര്‍ക്ക് ഒരു സ്വര്‍ണ്ണഖനിയാണെന്ന് പറയപ്പെടുന്നു. ഇനിയും വലിയ വളര്‍ച്ചാസാധ്യതയാണ് മോട്ടിലാല്‍ ഓസ് വാള് ഉള്‍പ്പെടെയുള്ള ഓഹരി വിപണിയിലെ വിദഗ്ധര്‍ പറയുന്നത്. കല്യാണ്രാമനാണ് കല്യാണ്‍ ജ്വല്ലേഴ്സ് എംഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: