തിരുവനന്തപുരം : ശമ്പള പരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് മില്‍മ തൊഴിലാളികള്‍ തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ മില്‍മ ഡയറികളലിലും പണിമുടക്കും. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.
നാളെ അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍ യൂണിയന് ഭാരവാഹികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ ധാരണയിലെത്തിയില്ലെങ്കില്‍ പണിമുടക്കുമായി മുന്നോട്ടുപോകും
2023ല്‍ പുതിയ ശമ്പള പരിഷ്കരണ കരാര്‍ ഒപ്പുവെച്ചിരുന്നെങ്കിലും ഇത് നടപ്പിലാക്കിയില്ല. ഈ സാഹചര്യത്തിലാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്കിലേക്ക് കടക്കുന്നത്. പാല് സംഭരണവും വിതരണവും തടസപ്പെടും.
സംയുക്ത ട്രേഡ് യൂണിയന് യോഗത്തിലാണ് പണിമുടക്ക് നടത്താന്‍ തീരുമാനമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: