ന്യൂദല്‍ഹി: കുര്‍ബാന തര്‍ക്കത്തില്‍ വൈദികര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ സിനഡില്‍ വിയോജിപ്പ് ഉണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര വെളിപ്പെടുത്തി.കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി ജോര്‍ജ് കുര്യനുമായി കൂടിക്കാഴ്ചയ്‌ക്ക് എത്തിയപ്പോള്‍ സംസാരിക്കുക ആയിരുന്നു ആര്‍ച്ച് ബിഷപ്പ്.
സിറോ മലബാര്‍ സഭയുടെ ആശംസ ജോര്‍ജ് കുര്യനെ അറിയിച്ചെന്ന് ബിഷപ്പ് പറഞ്ഞു.ഏകീകൃത കുര്‍ബാന നടപ്പാക്കാത്തവരെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന നിലപാടില്‍ അഞ്ചു മെത്രാന്മാര്‍ക്ക് വിയോജിപ്പ് ഉണ്ടെന്ന് വാര്‍ത്ത ഉണ്ടായിരുന്നു.
വിയോജിപ്പ് രേഖപ്പെടുത്തി ഇവര്‍ സഭാ സിനഡിന് കത്ത് നല്‍കിയിരുന്നു. സിനഡ് ചേരും മുമ്പ് മേജര്‍ അര്‍ച്ച് ബിഷപ്പ് ഏകീകൃത കുര്‍ബാന നടപ്പാക്കാത്തവരെ സഭയില്‍ പുറത്താക്കുമെന്ന് സര്‍ക്കുലര്‍ പുറത്തിറക്കിയത് ശരിയായില്ലെന്നാണ് ഇവര്‍ പ്രതികരിച്ചത്.എറണാകുളം – അങ്കമാലി അതിരൂപയിലെ അഞ്ച് ബിഷപ്പുമാരാണ് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന് കത്ത് നല്‍കിയത്. അന്തിമ തീരുമാനമെടുക്കേണ്ടത് സിനഡാണെന്ന് നേരത്തെ മാര്‍പ്പാപ്പ തന്നെ മേജര്‍ ആര്‍ച്ച് ബിഷപ്പിനോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ സിനഡ് ചേരും മുമ്പ് ഏകപക്ഷീയമായ തീരുമാനമെടുത്തത് ശരിയായില്ലെന്നുമാണ് വിയോജിപ്പ് പ്രകടിപ്പിച്ച ബിഷപ്പുമാര്‍ പ്രതികരിച്ചത്.
ഏകീകൃത കുര്‍ബാന ചൊല്ലണമെന്നാവശ്യപ്പെട്ട് രൂപതയ്‌ക്ക് നല്‍കിയ കത്തില്‍ തങ്ങളും ഒപ്പിട്ടിരുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കാഴ്ചക്കാരനായി നില്‍ക്കുകയാണോ എന്നും ബിഷപ്പുമാര്‍ കത്തില്‍ ചോദിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: