കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. മൂവാറ്റുപുഴ-എറണാകുളം ദേശീയപാതയുമായി ബന്ധപ്പെട്ട കേസില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കുന്ന സര്‍ക്കാര്‍ നടപടിയിലാണ് കോടതി വിമര്‍ശനമുന്നയിച്ചത്. കേസുകളുടെ നടത്തിപ്പില്‍ സര്‍ക്കാര്‍ ഉദാസീനത കാണിക്കുകയാണെന്നു കോടതി വാക്കാല്‍ പരാമര്‍ശിച്ചു.
മൂവാറ്റുപുഴ-എറണാകുളം പാതയുടെ ദേശസാല്‍ക്കരണവുമായി ബന്ധപ്പെട്ട് 2018 മുതല്‍ പരിഗണനയിലുള്ള കേസില്‍ സര്‍ക്കാര്‍ രേഖകളും എതിര്‍വാദവും സമര്‍പ്പിക്കാത്തതാണ് കോടതി ചോദ്യം ചെയ്തത്. ഹൈക്കോടതിയോട് ബഹുമാനവും ആദരവും വേണം. കൃത്യസമയത്ത് മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു. സംസ്ഥാനത്തെ പരമോന്നത കോടതിയോട് സര്‍ക്കാര്‍ അനാദരവ് കാണിക്കുന്നത് വേദന ഉണ്ടാക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. പല തവണ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നി
ര്ദേശിച്ചെങ്കിലും സര്‍ക്കാര്‍ സമയം നീട്ടി ചോദിക്കുകയായിരുന്നു. ഇന്നലെ ഈ കേസ് പരിഗണിച്ചപ്പോള്‍ വീണ്ടും സമയം നീട്ടി ചോദിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: