കൊച്ചി: അനുകൂല സാഹചര്യങ്ങള്‍ ഒരുങ്ങിയതോടെ സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകുന്നു. ആദ്യഘട്ടത്തില്‍ വടക്കന്‍ ജില്ലകളിലാണ് മഴ കനക്കുകയെങ്കിലും പതുക്കെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് മഴ എത്തുമെന്നാണ് പ്രവചനം. ഇന്ന് മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. ഈ ജില്ലകളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ റെഡ് അലര്‍ട്ടിന് സാധ്യതയുണ്ട്. കേരള കര്‍ണാടക തീരത്തായി തുടരുന്ന ന്യൂനമര്‍ദ പാത്തിയാണ് മഴയ്ക്ക് കാരണം. ഇതിനൊപ്പം കാലവര്‍ഷക്കാറ്റിനെ സ്വാധീനിക്കുന്ന താഴ്ന്ന നിലയിലുള്ള കാറ്റായ സൊമാലിയന്‍ ജെറ്റ് എന്ന പ്രതിഭാസവും ശക്തമായി വരികയാണ്. ഇവ രണ്ടുമാണ് മഴയെ ശക്തമാക്കുന്നത്. കാലവര്‍ഷത്തില്‍ ഇതുവരെ മഴക്കുറവ് 46 ശതമാനമാണ്. 41.72 സെ.മീ. ലഭിക്കേണ്ട സ്ഥാനത്ത് 22.34 സെ.മീ. മഴ കിട്ടി.
അതേസമയം അടുത്ത രണ്ട് വാരവും (ജൂലൈ 4 വരെ) ശരാശരിയോ അതില്‍ കൂടുതലോ മഴ സംസ്ഥാനത്ത് ലഭിക്കുമെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രത്തിന്റെ പ്രവചനം. അതേസമയം കെഎസ്ഇബിയുടെ കീഴിലുള്ള സംഭരണികളിലാകെ ഇനി അവശേഷിക്കുന്നത് 25 ശതമാനം വെള്ളമാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം 15 ശതമാനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: