ന്യൂയോര്‍ക്ക് : ബഹിരാകാശത്ത് നിന്ന് സുനിതാ വില്യംസും സഹയാത്രികന് ബാരി യൂജിന്‍ ബുഷ് വില്‍മോറും മടങ്ങിയെത്താന്‍ ഇനിയും വൈകുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ആദ്യം 18ന് തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നത് പിന്നീട് 22 ലേക്ക് മാറ്റി.
എന്നാല്‍ ഇവര്‍ യാത്ര ചെയ്ത ബോയിംഗിന്റ സ്റ്റാര്‍ലൈനര്‍ ബഹിരാകാശപേടകം 26ന് മാത്രമേ തിരിച്ചെത്തൂവെന്നാണ് പുതിയ വിവരം.ബോയിങ് സ്റ്റാര്‍ലൈനര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ഐഎസ്എസ്) അരികിലെത്തിയപ്പോള്‍ പേടകത്തില്‍നിന്നു ഹീലിയം വാതകച്ചോര്‍ച്ചയുണ്ടായി.
ചില യന്ത്രഭാഗങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്ന അവസ്ഥയുണ്ടായി. ഇക്കാര്യങ്ങളിലെല്ലാം വിശദമായി പരിശോധിച്ചശേഷമേ തിരിച്ചുവരവുണ്ടാകൂയെന്ന് നാസ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: