ധര്‍മ്മശാല(ഹിമാചല്‍പ്രദേശ്): ചൈനീസ് പ്രതിഷേധം വകവയ്ക്കാതെ ദലൈ ലാമയെ സന്ദര്‍ശിച്ച് യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി. ചൈനയുടെ എതിര്‍പ്പിന് കനത്ത മറുപടിയാണ് ദലൈ ലാമയെ സന്ദര്‍ശിച്ചതിന് ശേഷം പെലോസി നല്‍കിയത്.
ഷി നിങ്ങള്‍ പോകും. ഒരാളും നിങ്ങള്‍ക്ക് ഒരു ബഹുമതിയും നല്കാന് പോകുന്നില്ല. എന്നാല്‍ ദലൈ ലാമയുടെ അറിവും സ്നേഹവും അനശ്വരമായി നിലനില്ക്കും, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന് മറുപടിയായി നാന്‍സി പെലോസി പറഞ്ഞു.
ആദരണീയനായ ദലൈ ലാമ അദ്ദേഹത്തിന്റെ ആഴമേറിയ അറിവും വിശുദ്ധിയും അതിരില്ലാത്ത സ്നേഹവും കൊണ്ട് കാലത്തെ അതിജീവിക്കും. എന്നാല്‍ ഷി നിങ്ങള്‍ ആരാലും വകവയ്ക്കപ്പെടാതെ പോകും, പെലോസി പറഞ്ഞു. ലാമയുടെ തിബറ്റിന് അമേരിക്കയുടെ പിന്തുണ എന്നുമുണ്ടാകുമെന്ന് ധര്‍മ്മശാലയിലെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെ പെലോസി പറഞ്ഞു. ചൈനയ്ക്കെതിരായ എന്റെ വാക്കുകള്‍ ദലൈ ലാമ അംഗീകരിക്കില്ല. അദ്ദേഹം എന്റെ ഇത്തരം വാക്കുകള്‍ ഒഴിവാക്കുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ചെയ്യുന്നത്.
ഞാന്‍ ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍, നാന്‍സിയെ അവളുടെ നിഷേധാത്മക മനോഭാവത്തില്‍ നിന്ന് മോചിപ്പിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം എന്നാണ് അദ്ദേഹം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: