ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ച് 13 മരണം. നാല്പതോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് .10 പേരെ വിദഗ്ധ ചികിത്സയ്‌ക്കായി പുതുച്ചേരി ജിപ്മറില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് വ്യാജ മദ്യ വില്‍പന നടത്തുന്ന ഒരാള്‍ അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ട്.
വീട്ടില്‍വച്ചാണ് മൂന്നുപേര്‍ മരിച്ചത്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.ചൊവ്വാഴ്ചരാത്രി കൂലിപ്പണിക്കാര്‍ കരുണാപുരത്തെ വ്യാജമദ്യ വില്പനക്കാരില്‍ നിന്ന് മദ്യം വാങ്ങിക്കഴിച്ചിരുന്നു. വീട്ടിലെത്തിയത് മുതല്‍ ഇവര്‍ക്ക് തലവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവരെ ബന്ധുക്കള്‍ കള്ളക്കുറിച്ചി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രികളിലും എത്തിച്ചു.
മരണകാരണം പരിശോധനക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാര്‍ അറിയിച്ചു. ആശുപത്രിയില്‍ കഴിയുന്നവരുടെ രക്തസാമ്പിള്‍ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.
അതിനിടെ ദുരന്തത്തിന് പിന്നാലെ ജില്ലാ കളക്ടറെ സ്ഥലം മാറ്റാനും പൊലീസ് സൂപ്രണ്ട് സമയ് സിംഗ് മീണയെ സസ്പന്‍ഡ് ചെയ്യാനും മുഖ്യമന്ത്രി സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കി.
അതേസമയം സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ബി.ജെ.പി തമിഴ്നാട് പ്രസിഡന്റ് കെ.അണ്ണാമലൈ രംഗത്തെത്തി. വ്യാജമദ്യം ഉണ്ടാക്കുന്നവരുമായി ഡി.എം.കെ മന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് അണ്ണാമലൈ ആരോപിച്ചു. മന്ത്രി മസ്താനെ പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: