കോട്ടയം: ‘നന്ദിയാല്‍ പാടുന്നു ദൈവമേ …അന്‍പാര്‍ന്ന നിന് ത്യാഗമോര്‍ക്കുന്നു… എന്ന വൈറലായ ഗാനം രചിച്ച ഫാദര്‍ ജോയല്‍ ആ ഗാനത്തിന് ശബ്ദം നല്കിയ സുരേഷ്ഗോപിയെയും ഭാര്യ രാധികയെയും കാണാനെത്തി.
സുരേഷ് ഗോപിയും ഭാര്യ രാധികയും ചേര്‍ന്ന് ഇക്കഴിഞ്ഞ ഈസ്റ്റര്‍ കാലത്ത് പാടിയ ഈ ഭക്തിഗാനം ജനലക്ഷങ്ങളാണ് ഏറ്റുപാടിയത്. ഈസ്റ്റര്‍ ദിനത്തില്‍ പല പ്രമുഖ ദേവാലയങ്ങളിലും ക്വയര്‍ ഗീതമായും ഇതു മുഴങ്ങി. ബുധനാഴ്ച രാവിലെ സുരേഷ് ഗോപിയുടെ ശാസ്തമംഗലത്തെ വീട്ടിലാണ് ഫാദര്‍ ഡോ. ജോയല്‍ എത്തിയത്. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രഭാതഭക്ഷണവും കഴിച്ചാണ് അദ്ദേഹം മടങ്ങിയത്. ഇപ്പോള്‍ തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളേജ് അധ്യാപകനാണ് അദ്ദേഹം.
അരുവിത്തുറ സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളി സഹവികാരിയായിരുന്ന കാലത്താണ് ഫാദര്‍ ഡോ. ജോയല്‍ പണ്ടാരപ്പറമ്പില്‍ ഈ ഗാനം രചിച്ചത്. പ്രശസ്ത സിനിമാ സംഗീത സംവിധായകന് അരുവിത്തുറ വെള്ളൂക്കുന്നേല്‍ ജെയിക്സ് ബിജോയിയാണ് സംഗീതം പകര്‍ന്നത്. സുരഷ്ഗോപിയുടെ ദീര്‍ഘകാലസുഹൃത്തും സന്തത സഹചാരിയുമായ ബിജു പുളിക്കകണ്ടമാണ് ഈ പാട്ട് യാഥാത്ഥ്യമായതിനു പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: