തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജിങ് ഡയറക്ടര്‍ തസ്തിക ഉള്‍പ്പെടെ വിവിധ ഒഴിവുകളില്‍ കേരള പബ്ലിക് എന്റര്‍പ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു.
സിഡ്കോ, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രീയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്, ട്രാവന്‍കൂര്‍ സിമന്റ്സ് ലിമിറ്റഡ്, യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ടെക്സ്ഫെഡ്, കേരള സ്റ്റേറ്റ് ബാംബൂ കോര്പ്പറേഷന് ലിമിറ്റഡ്, കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ്, വിവിഡ് (വിഷന്‍ വര്‍ക്കല ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ്) എന്നിവിടങ്ങളില്‍ മാനേജിങ് ഡയറക്ടര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കിഫ്കോണ്‍ പ്രൈവറ്റ് ലിമിറ്റഡില്‍ (കിഫ്ബി സബ്സിഡിയറി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയില്‍ ഒഴിവുണ്ട്. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെ.എസ്.ഡി.പി.എല്‍) ലിമിറ്റഡിലെ വിവിധ തസ്തികകള്‍, ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സില്‍ കമ്പനി സെക്രട്ടറി തസ്തികകളിലും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും: kpesrb.kerala.gov.in.
പ്രതികരിക്കാൻ ഇവിടെ എഴുതുക: