രാം മാധവ് പറഞ്ഞുവെന്ന് അരുൺ ഷൂരി പറഞ്ഞുവെന്ന് കാരവൻ പറഞ്ഞുവെന്ന് 24 ന്യൂസിന്റെ താര അവതാരം വേണുബാലകൃഷ്ണൻ പറയുന്ന കഥ കേട്ടിരിക്കാൻ കൊള്ളാം…… കഥ അനുസരിച്ച് സംഭവം ഇങ്ങനെയാണ്,
ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിന് 2013 ൽ ഒരു മോഹമുദിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയും ബി ജെ പി യുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുമായ നരേന്ദ്ര മോദി നാഗ്പൂരിലെത്തി തന്നെ കാണണം. രാം മാധവ് ഇംഗിതമറിയിച്ചു. കാണണ്ടവർ അഹമ്മദാബാദിലെത്തട്ടെ എന്ന് മോദി പറഞ്ഞു. ഗത്യന്തരമില്ലാതെ മോഹൻ ഭാഗവത് നാഗ്പൂരിൽ നിന്നിറങ്ങി മോദിയെ കാണാൻ പുറപ്പെട്ടു. ഔദ്യോഗിക വസതിയിലെത്തി കാണാൻ മോദി ആവശ്യപ്പെട്ടു. അത്രയും വഴങ്ങാൻ മോഹൻ ഭാഗവത് തയാറായില്ല. അതുകൊണ്ട് അഹമ്മദാബാദിലെ ഒരു ആർ എസ് എസ് പ്രവർത്തകന്റെ വീട്ടിൽ കൂടിക്കാഴ്ച നടന്നു.
ആ കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു,
മോഹൻ ജി നിങ്ങൾ എന്നെ ബി ജെ പിയിലയച്ചു. അല്ലായിരുന്നെങ്കിൽ നിങ്ങളിരിക്കുന്ന പദവിയിൽ ഞാനിരുന്നേനെ….
2013 ലെ മോദിയുടെ ഈ വാക്കുകൾക്ക് തിരിച്ചടി നല്കാൻ മോഹൻ ഭാഗവത് കാത്തിരിക്കുകയായിരുന്നു. അതാണിപ്പോൾ 2024 ജൂൺ 10 ന് നാഗ്പൂരിൽ കാര്യകർത്താ വികാസ് വർഗിന്റെ സമാപന പ്രസംഗത്തിലൂടെ സർസംഘചാലക് ചെയ്തത്….
ഉളുപ്പില്ലാതെ കള്ളക്കഥ പടച്ചിട്ട് എപ്പടി എന്ന മട്ടിൽ 24 അവതാരം കണ്ണുരുട്ടുന്നതാണ് വീഡിയോയുടെ ഹൈലൈറ്റ്..
കാരവനിൽ ലേഖനമെഴുതിയെന്ന് അവതാരം പറയുന്ന പുംഗവൻ ഇതുള്ളതാണോന്ന് അറിയാൻ രാം മാധവിനെ വിളിച്ചു. രാം മാധവ് മിണ്ടിയില്ല. നാഗ്പൂരിനോടും ചോദിച്ചു. നാഗ്പൂരും മിണ്ടിയില്ല. രാം മാധവും നാഗ്പൂരും മിണ്ടാത്തത് കൊണ്ട് ഇതെല്ലാം സത്യമാണെന്ന് 24 വേണു പറയുന്നു…..
വീഡിയോയിൽ കഥ പിന്നെയും ബാക്കിയുണ്ട്… കഥയുടെ ആധികാരികത ഇത്രയും കേട്ടപ്പം മനസിലായിക്കാണുമല്ലോ.
ഇമ്മാതിരി ജനുസിനെയൊക്കെ ജേർണലിസ്റ്റിന്റെ കുപ്പായമിടുവിച്ച് ന്യൂസ് റൂമിൽ കയറ്റിയിരുത്തുന്നവനാണ് ഉളുപ്പ് വേണ്ടത്.
വേണുവിന് മോഹൻ ഭാഗവതിനെയും മോദിയെയും ആർഎസ്എസിനെയും ബി ജെ പിയെയുമൊന്നും അറിയാത്തതിന് അയാളെ ഈ പണിക്ക് പറഞ്ഞുവിട്ടവരെയാണ് പറയണ്ടത്. മര്യാദയില്ലായ്മയ്ക്ക് അവരെയും പറഞ്ഞിട്ട് കാര്യമില്ല……
വേണുവിന് ഓടക്കുഴലെന്നാണ് അർത്ഥം…. ഓടയിലെ കുഴൽ എന്ന് മാറ്റിപ്പറയിക്കുന്ന കാലമാണ്….. ചിലർ വരുമ്പോൾ അർത്ഥവും മാറും
പ്രതികരിക്കാൻ ഇവിടെ എഴുതുക: