കോഴിക്കോട് : വിവാദമായ ‘കാഫിര്‍’ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്ന് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ കെ ലതിക പിന്‍വലിച്ചു. ഫേസ്ബുക്ക് പ്രൊഫൈലും ലോക്ക് ചെയ്തു
ലോക്സഭ തെരഞ്ഞെടുപ്പ് വേളയില്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ലീഗ് പ്രവര്ത്തകന് മുഹമ്മദ് കാസിം അല്ലെന്ന് ഹൈക്കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പോസ്റ്റ് വ്യാജമാണെന്ന് പൊലീസ് സ്ഥികരിച്ച സാഹചര്യത്തിലും സ്ക്രീന്‍ഷോട്ട് തന്റെ ഫേസ്ബുക്കില്‍ നിന്ന് ലതിക പിന്‍വലിക്കാത്തതിനെതിരെ യുഡിഎഫ് പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ലതികക്കെതിരെ കേസെടുക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് സ്ക്രീന്‍ഷോട്ട് പിന്‍വലിച്ച് ഫേസ്ബുക്ക് അക്കൗണ്ട് ലോക്ക് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: