തിരുവനന്തപുരം: ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വിജയകരമായി ബിസിന് ചെയ്യുന്നവര്‍ക്ക് ഭാരതീയ വ്യാപാരി വ്യവസായി സംഘം നല്കുന്ന ചാണക്യ പുരസ്കാരം പ്രഖ്യാപിച്ചു.
എം.എസ്. ഫൈസല്‍ ഖാന് (നിംസ് മെഡിസിറ്റി), റാണി മോഹന്‍ദാസ് (മോഹന്‍ദാസ് ഗ്രൂപ്പ്), ശശിധരന് മേനോന് (ശ്രീ ട്രാന്‍സ്വേസ്), എന്‍. ധനഞ്ജയന് ഉണ്ണിത്താന് (കോര്‍ഡിയല്‍ ഹോംസ്), ഡോ. ഹരീഷ് ജെ. (ഡി റെനോണ്‍ ബയോടെക് ), അരുണ്‍ വേലായുധന് (റെയിന്‍ബോ പ്രോപ്പര്‍ട്ടീസ് ഡെവലപ്പേഴ്സ്), ഡോ. ബിജു രമേശ് (രാജധാനി ഗ്രൂപ്പ്), എസ്. രാജശേഖരന് നായര്‍ (ഉദയ സമുദ്ര) എന്നിവര്‍ക്കാണ് പുരസ്കാരം. നാളെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
രാഷ്ട്രമീമാംസയുടെയും സാമ്പത്തിക ശാസ്ത്രത്തിന്റെയും ആചാര്യനായി കണക്കാക്കപ്പെടുന്ന ചാണക്യന്റെ തത്വങ്ങള്‍ സാര്‍വത്രിക പ്രസക്തിയുള്ളതാണ്. രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയും ജനങ്ങളുടെ ക്ഷേമവും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് രാഷ്ട്രമീമാംസയുടെയും സാമ്പത്തിക ശാസ്ത്രത്തിന്റെയും ആചാര്യനായി കണക്കാക്കപ്പെടുന്ന ചാണക്യന്റെ ഉപദേശങ്ങള്‍. ചാണക്യന്റെ പേരില്‍ അവാര്‍ഡ് നല്‍കുന്നത് അതിനാലാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: