കോട്ടയം: ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കി വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട പുതിയ അക്കാദമിക് കലണ്ടർ കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയാസം സൃഷ്ടിക്കുന്നതാണ്.ശനിയാഴ്ച്ചകൾ ഉൾപ്പെടെ അക്കാദമിക പഠനത്തിന് കണ്ടെത്തുക വഴി അക്കാദമികേതര പ്രവർത്തനങ്ങൾ നടത്താൻ ശനിയാഴ്ചകൾ ലഭ്യമല്ലാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്.അക്കാദമികേതര പ്രവർത്തനങ്ങൾ പൂർണമായും ഒഴിവാക്കുന്ന സാഹചര്യം കുട്ടികളിൽ വലിയ പ്രയാസം ഉണ്ടാക്കാനിടയുണ്ട്.അധ്യയന ദിവസം വര്‍ധിപ്പിക്കുന്നതും തുടര്‍ച്ചയായി ശനിയാഴ്ചകള് പ്രവൃത്തി ദിവസമാക്കുന്നതും വിദ്യാര്‍ഥികളില്‍ മാനസിക ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കും, ഓര്‍ത്തുവെക്കാനുള്ള കഴിവിനെ ബാധിക്കും, പഠനനിലവാരം കുറയാന്‍ ഇടയാക്കും.
കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളെ കാറ്റില്‍ പറത്തിയുള്ള ഏകപക്ഷീയമായ തീരുമാനം ഉടൻ പിൻവലിക്കണം.ചെറിയ കുട്ടികളെ തുടർച്ചയായി ആറ് പ്രവർത്തി ദവസവും അധ്യയനത്തിനായി ഉപയോഗിക്കുന്നത് മാനസിക ഉല്ലാസം ഇല്ലാതാക്കി മറ്റു മാനസിക പ്രയാസങ്ങളിലേക്ക് നയിക്കന്ന സാഹചര്യം ഉണ്ടാക്കും.ചെറിയ കുട്ടികൾക്ക് വിനോദങ്ങളിലേർപ്പെടുന്നതിനും കുടുംബാംഗങ്ങളുമായി ഇടപഴകാനുള്ള സമയത്തിൽ കുറവ് വരുന്നതും അവരുടെ ശാരീരികവും മാനസികവുമായ വളർച്ചയെ പ്രതികൂമായി ബാധിക്കും.വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം കുട്ടികളില്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതാണ്.
പുതിയ വിദ്യാഭ്യാസ കലണ്ടർ പ്രകാരം ആറു ശനിയാഴ്ചകളിൽ അധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനം നൽകാനും നിർദേശമുണ്ട്.എന്നാൽ, ഈ ദിവസങ്ങളിൽ കുട്ടികളെ ആരു പഠിപ്പിക്കുമെന്നതിലും വ്യക്തതയില്ല.ഇതിനോടനുബന്ധിച്ച് ഞായറാഴ്ചകളിൽ സ്കൂൾ ഓഫിസുകൾ പ്രവർത്തിപ്പിക്കുന്നതും സർക്കാർ പരിഗണനയിലുണ്ട്.കൃത്യമായ പഠനങ്ങളും കൂടിയാലോചനകളുമില്ലാതെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനങ്ങൾ.വിദ്യാഭ്യാസ മേഖലയിൽ അരാജകത്വം സൃഷ്ടിക്കുന്ന ഇത്തരം തീരുമാനങ്ങളിൽ നിന്നും സർക്കാർ ഉടൻ പിന്മാറണമെന്ന് സീറോ മലബാർ സഭാ അൽമായ ഫോറം ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: