മറ്റെല്ലാ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും സംഭവിച്ചതു പോലെ അടിമുടി ജീര്‍ണിച്ച സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പരാജയം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. 1980 കളുടെ മധ്യത്തോടെ കിഴക്കന്‍ യൂറോപ്പിലും പഴയ സോവിയറ്റ് യൂണിയനിലും സംഭവിച്ച കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ തകര്‍ച്ച സോവിയറ്റ് രാഷ്‌ട്ര വ്യവസ്ഥിതിയുടെ തന്നെ ശിഥിലീകരണത്തിനും കാരണമായി.
അതുവരെ ലോകത്തിലെ മൂന്നില്‍ ഒന്ന് ജനവിഭാഗങ്ങളുടെ ഭാഗധേയം നിര്‍ണയിച്ച ആ പ്രത്യയശാസ്ത്രത്തിന്റെ തിരോധാനത്തിനുതന്നെയും ആ സംഭവങ്ങള്‍ കാരണമായി. ഈ സംഭവവികാസങ്ങളെക്കുറിച്ച് അക്കാദമിക് തലത്തില്‍ നിരവധി പഠന ഗവേഷണങ്ങളും നടന്നു. ഈ ഗവേഷണങ്ങള്‍ എല്ലാം അടിവരയിട്ട് പറഞ്ഞ ഒരു കാര്യം വിവരസാങ്കേതിക വിപ്ലവം യാഥാര്‍ത്ഥ്യമാകുന്ന ഒരു സമൂഹത്തിലും പിന്നീട് കമ്മ്യൂണിസം പിടിച്ചുനില്‍ക്കില്ല എന്നാണ്. (No Communism after IT revolution).- ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളവും അത് ശരിവയ്‌ക്കുന്നതാണ് നമ്മള്‍ കണ്ടത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എക്കാലത്തും അസത്യങ്ങളുടെയും അര്‍ത്ഥസത്യങ്ങളുടെയും അടിത്തറയിലാണ് വളര്‍ന്നുവന്നത്. ഈ സത്യം പുതിയ കാലത്തിന് പകര്‍ന്നു നല്‍കാന്‍ സമൂഹ മാധ്യമങ്ങള്‍ നടത്തിയ ഇടപെടലുകളാണ് ഇനിയൊരു വീണ്ടെടുപ്പ് അസാധ്യമായ വിധത്തില്‍ ഇടതുപക്ഷത്തെ തകര്‍ത്തത്.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ സമൂഹ മാധ്യമങ്ങളെക്കുറിച്ചും പുതുതലമുറയുടെ രാഷ്‌ട്രീയ സമീപനങ്ങളെക്കുറിച്ചും നടത്തിയ വിലയിരുത്തല്‍ വൈകിവന്ന വിവേകം മാത്രമാണ്.
കാലഘട്ടത്തിന്റെ ചുവരെഴുത്തുകള്‍ തിരിച്ചറിയാന്‍ കഴിയുന്ന പ്രസ്ഥാനങ്ങള്‍ക്കേ വെല്ലുവിളികളെ അതിജീവിക്കാനാവൂ എന്ന സന്ദേശം കൂടി ഇടതുപക്ഷത്തിന് നല്‍കുന്ന തെരഞ്ഞെടുപ്പാണ് ഇക്കഴിഞ്ഞത്. നവമാധ്യമങ്ങളെ അവഗണിച്ച് ഇനി മുന്നോട്ട് പോകാനാവില്ലെന്ന ഓര്‍മപ്പെടുത്തല്‍കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: