കോട്ടയം: കര്‍ഷകര്‍ക്ക് ആശ്വാസമായി കുരുമുളകു വില വീണ്ടും കുതിച്ചുയര്‍ന്നു. ഒന്നര മാസത്തിനുള്ളില്‍ 75 രൂപയുടെ വര്‍ധന. പുതുവര്‍ഷത്തിലാണു കുരുമുളകു വില 520 ല്‍ എത്തിയത്. ഇറക്കുമതി കുറഞ്ഞതും ആഭ്യന്തര ഉപഭോഗത്തിനനുസരിച്ച് ഉത്പാദനം നടക്കാത്തതുമാണ് വില ഉയരാന്‍ കാരണം. കഴിഞ്ഞയാഴ്ചകളില്‍ വില 1100 രൂപയിലേക്ക് ഉയര്‍ന്നു. ഗാര്‍ബിള്‍ഡ് കുരുമുളക് വില 69000 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അണ്‍ഗാര്‍ബിള്‍ഡ് 67,000 നും.
കഴിഞ്ഞ മാസങ്ങളിലുണ്ടായ ഉഷ്ണതരംഗത്തില്‍ ഏക്കര്‍ കണക്കിനു കുരുമുളക് കൃഷി കരിഞ്ഞുണങ്ങി. 20 മുതല്‍ 25 കിലോ വരെയുണ്ടായിരുന്ന മുളക് ചെടികളാണ് നശിച്ചു പോ
യതെന്ന് കര്‍ഷകര്‍ പറയുന്നു. വയനാടിന് പുറമെ ഇടുക്കിയിലാണ് ഏലത്തിനൊപ്പം കുരുമുളക് ചെടികള്‍ക്ക് വന്‍തോതില്‍ നാശം സംഭവിച്ചത്. ഇതുമൂലം കുരുമുളകിനുണ്ടായ ക്ഷാമമാണ് വില ഉയര്‍ന്നതിനു പിന്നില്‍.
എരിവ് കൂടുതലുള്ള ഇന്ത്യന്‍ കുരുമുളകിനാണ് അന്താരാഷ്ട വിപണിയില്‍ ഡിമാന്‍ഡും വില കൂടുതലും. വിലയിലെ കുതിച്ചുചാട്ടം വരും ദിവസങ്ങളിലും തുടരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലില്‍ വന്‍കിട കര്‍ഷകരും വ്യാപാരികളും ചരക്ക് സൂക്ഷിക്കുന്നുണ്ട.് ഇതിനിടെ കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നു കൂടുതല്‍ മുളക് വിപണിയിലെത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: