ന്യൂദല്‍ഹി: ലോകത്തിന് ഭാരതം നല്കിയ ഏറ്റവും വലിയ സമ്മാനമാണ് യോഗയെന്ന് നോര്‍വീജിയന്‍ അംബാസഡര്‍ മെയ്- എലിന് സ്റ്റെനര്‍. ഭൂമിയിലെ ദശലക്ഷക്കണക്കിന് പേരെ ഒന്നിപ്പിച്ചത് യോഗയാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തോട് യോജിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ അഭ്യസിക്കുന്ന വീഡിയോ എക്സില്‍ പങ്കുവച്ചിരുന്നു. ഇതിന് മറുപടിയായാണ് നോര്‍വീജിയന്‍ അംബാസഡറുടെ പരാമര്‍ശം. മെയ്-എലിന് സ്റ്റെനറും സമാന രീതിയില്‍ യോഗാഭ്യാസത്തെ പ്രോത്സാഹിപ്പിക്കും വിധത്തിലുള്ള വീഡിയോകള്‍ പങ്കുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: