കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യയുടെ പുതിയ കാമ്പസ് വൈറ്റില പൊന്നുരുന്നിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. 75,000 സ്ക്വയര്‍ ഫീറ്റിലധികം വിസ്തീര്‍ണമുള്ള കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഹോസ്റ്റലുമായി ബന്ധപ്പെട്ട ആശങ്കകളും പരാതികളും അറിയിക്കുന്നതിനും സഹായത്തിനുമായി ഹോസ്റ്റല്‍ അപ്ലിക്കേഷനും തയാറാക്കിയിട്ടുണ്ട്.
മികച്ച കണക്ടിവിറ്റി സൗകര്യങ്ങളും വളര്‍ന്നുകൊണ്ടിരിക്കുന്ന കൊമേഴ്ഷ്യല്‍ ഹബ് എന്ന നിലയിലുമാണ് പുതിയ കാമ്പസിനായി കൊച്ചി തിരഞ്ഞെടുത്തതെന്ന് ഐഐസി ലക്ഷ്യ മാനേജിങ് ഡയറക്ടര്‍ ഓര്‍വല്‍ ലയണല്‍ പറഞ്ഞു. കൊമേഴ്സ് മേഖലയില്‍ മികച്ച കരിയര്‍ ലക്ഷ്യമിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയം ഉറപ്പാക്കുന്നതിലുള്ള പ്രതിബദ്ധതയാണ് കാമ്പസ് വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബികോം ഡിഗ്രിക്കൊപ്പം എസിസിഎ യോഗ്യത കൂടി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ബികോം പ്ലസ് എസിസിഎ കോഴ്സും ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്കായി എംബിഎ പ്ലസ് എസിസിഎ കോഴ്സും ഉണ്ട്. ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സിഎംഎ യുഎസ് വീക്കെന്റ് കോച്ചിങ് ക്ലാസുകളും സജ്ജമാക്കിയിട്ടുണ്ട്.
സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ്, ഗ്രാന്‍ഡ് തൊര്ന്റോണ്, മേഴ്സിഡസ് ബെന്‍സ്, റിലയന്‍സ്, വിപ്രോ, മഹീന്ദ്ര, ഫെഡറല്‍ ബാങ്ക്, ഐബിഎം, നിവേ, ബാര്‍ക്ലേയ്സ്, ജിന്തല്‍ സ്റ്റീല്‍ & പവര്‍, ലാര്‍സന്‍ & ടര്‍ബോ, ഓഡി, എച്ച്എസ്ബിസി തുടങ്ങിയ കമ്പനികളിലെല്ലാം ലക്ഷ്യയില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ ജോലി നോക്കുന്നുണ്ടെന്ന് ഓര്‍വല്‍ ലയണല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: