ശ്രീനഗര്‍: റിയാസി ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന് വേണ്ടി വാദിച്ച് ഇന്‍ഡി മുന്നണി നേതാവ് ഫാറൂഖ് അബ്ദുള്ള. പാകിസ്ഥാനിലെ പുതിയ സര്‍ക്കാര്‍ ഭാരതവുമായി സമാധാനപരമായ അന്തരീക്ഷം പുലര്‍ത്താന്‍ തയാറാണെന്നും അവര്‍ക്കായി വാതില്‍ തുറക്കണമെന്നും അദ്ദേഹം എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു.
വൈഷ്ണോ ദേവിക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടക സംഘത്തിന് റിയാസിയില്‍ ഭീകരാക്രമണം നടന്നതിന്റെ മൂന്നാംദിവസമാണ് ഫാറൂഖ് അബ്ദുള്ളയുടെ പ്രകോപനപരമായ പ്രസ്താവന. പിഞ്ചുകുഞ്ഞുങ്ങളടക്കം പത്ത് തീര്‍ത്ഥാടകരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
അയല്ക്കരാജ്യവുമായുള്ള പ്രശ്നം സൈനിക നടപടി കൊണ്ട് പരിഹരിക്കപ്പെടില്ല. അവരുമായി സംസാരിക്കണം. ഏത് സര്‍ക്കാര്‍ വന്നാലും ഭീകരര്‍ അതിര്‍ത്തികടന്ന് വരും. ആക്രമണങ്ങള്‍ക്ക് കശ്മീരിലെ ജനങ്ങള്‍ ഉത്തരവാദികളല്ല, ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: