ബെംഗളൂരുവിലെ ആദ്യ വനിത എംപി മൂന്നാം മോദി മന്ത്രിസഭയില്‍
ബെംഗളൂരു: മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്ത് കര്‍ണാടക എംപി ശോഭ കരന്ദലജെ. ബെംഗളൂരുവിലെ ആദ്യ വനിതാ എംപി കൂടിയാണ് ശോഭ കരന്ദലജെ. 2014 മുതല്‍ പാര്‍ലമെന്റ് എംപിയാണ് കരന്ദലജെ. 33 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാര്‍ലമെന്റില്‍ കര്‍ണാടകയില്‍ നിന്ന് മൂന്ന് വനിതാ എംപിമാരുണ്ടാകുന്നത്. അതിലൊരാളെയാണ് മൂന്നാമൂഴത്തില്‍ മോദി ഭരണനിര്‍വ്വഹണത്തില്‍ പങ്കാളിയാക്കിയിരിക്കുന്നത്.
2014, 2019 വര്‍ഷങ്ങളില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഉഡുപ്പി- ചിക്കമഗളുരു മണ്ഡലത്തില്‍ നിന്ന് ശോഭ കരന്ദലജെ ലോക്സഭയിലെത്തുന്നത്. ഇത്തവണ ബെംഗളൂരു നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് 2,59,476 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.വി രാജീവ് ഗൗഡയെയാണ് പരാജയപ്പെടുത്തിയത്. രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിലെ ഭക്ഷ്യ സംസ്കരണ- കൃഷി വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു.
1966 ഒക്ടോബര്‍ 23ന് കര്‍ണാടകയിലെ പുത്തൂരിലാണ് ജനനം. രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെയാണ് കരന്ദലജെയുടെ രാഷ്ടീയ പ്രവേശനം. മാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഎ സോഷ്യോളജി, സോഷ്യല്‍വര്‍ക്ക് എന്നീ വിഷയങ്ങളില്‍ ഇരട്ട ബിരുദാനന്തര ബിരുദം സ്വന്തമാക്കിയിട്ടുണ്ട്.
2008-ലെ ബിഎസ് യെദ്യൂരപ്പ മന്ത്രിസഭയിലെ ഗ്രാമ വികസന -പഞ്ചായത്ത് രാജ് മന്ത്രിയായും ജഗദീഷ് ഷെട്ടാര്‍ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായും ചുമതല വഹിച്ചിരുന്നു. നിലവില്‍ പാര്‍ട്ടിയുടെ കര്‍ണാടകാ ഉപാദ്ധ്യക്ഷയാണ്. അനുഭവസമ്പത്തും നേതൃപാടവവും കരന്ദലജെയെ കരുത്തുറ്റ നേതാവാക്കി മാറ്റി. സമൂഹത്തോടുള്ള അര്‍പ്പണബോധവും പ്രതിബദ്ധതയുമാണ് ശോഭയെ ജനങ്ങള്‍ക്കിടയില്‍ നേതാവാക്കി മാറ്റിയത്. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയ നേതാവാണ് കരന്ദലജെ. സംസ്ഥാനത്തെ കര്‍ഷകരുടെ ഉറച്ച ശബ്ദമായും മാറി. അടിയുറച്ച രാഷ്ട്രീയ നിലപാടാണ് ശോഭയെ മറ്റ് നേതാക്കളില്‍ നിന്നും വ്യത്യസ്ഥയാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: