പാലക്കാട്: അന്തര്‍ദേശീയ യോഗാദിനവുമായി ബന്ധപ്പെട്ട് ദേശീയ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ യോഗ പ്രദര്‍ശനവും പരിശീലനവും നടന്നു.
സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരത്തോളം പേര് പങ്കെടുത്തു. മൊറാര്‍ജി ദേശായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യോഗ അന്തര്‍ദേശീയ യോഗാദിനവുമായി ബന്ധപ്പെട്ട് ദേശീയതലത്തില്‍ നടത്തുന്ന 100 ദിന പരിപാടിയുടെ ഭാഗമായി 100 സംഘടനകളുടെ സഹകരണത്തോടെ 100 സ്ഥലങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ലഹരിമുക്ത കേരളം ആരോഗ്യയുക്ത കേരളം എന്ന സന്ദേശവുമായി നടന്ന യോഗ പ്രദര്‍ശനം നഗരസഭ വൈസ് ചെയര്മാന് അഡ്വ. ഇ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വിദ്യാനികേതന്‍ പാലക്കാട് പ്രസി: രാജലക്ഷ്മി അധ്യക്ഷതവഹിച്ചു. കര്‍ഷകശ്രീ അവാര്‍ഡ് ജേതാവ് ഭുവനേശ്വരി വിശിഷ്ടാതിഥിയായി.
മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് എസ്. സേതുമാധവന്, വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍, സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീരാം ശങ്കര്‍, വ്യാസവിദ്യാ
പീഠം പ്രിന്‍സിപ്പല്‍ ചെന്താമരാക്ഷന്, യോഗ അധ്യാപിക മല്ലിക പങ്കെടുത്തു. യോഗ- വനിതാ ശാക്തീകരണത്തിന് എന്ന സന്ദേശവുമായാണ് ഇത്തവണത്തെ യോഗാദിനം സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: