ഇസ്ലാമബാദ് : പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെയും അദ്ദേഹത്തിന്റെ സഹോദരനും പാക് പ്രധാനമന്ത്രിയുമായ ഷെബാസ് ഷെരീഫിന്റെയും അഭിനന്ദനങ്ങള്‍ മോദിയെ തേടി എത്തുമ്പോഴേക്കും മോദി 30 കാബിനറ്റ് മന്ത്രിമാര്‍ക്കും വകുപ്പുകള്‍ വീതിച്ചുകൊടുത്തു കഴിഞ്ഞിരുന്നു.
കുവൈത്തിലെ അമീറും കിരീടാവകാശിയും എല്ലാം മൂന്നാമതും പ്രധാനമന്ത്രിയായ മോദിയെ നേരത്തെ അഭിനന്ദിച്ചെങ്കിലും പാകിസ്ഥാനില്‍ നിന്നും ഒരു അഭിനന്ദനസന്ദേശം എത്തിയത് ഏറെ വൈകിയാണ്. പാകിസ്ഥാനില്‍ നിന്നും മോദിയെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശം എത്താതിരുന്നത് വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
” മൂന്നാമതും പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിയതിന് അഭിനന്ദനം. താങ്കളുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് വെളിവാകുന്നത്. നമുക്ക് വെറുപ്പിനെ പ്രതീക്ഷകൊണ്ട് മറികടക്കാം.തെക്കന്‍ ഏഷ്യയിലെ 200 കോടി ജനങ്ങളുടെ ഭാവി രൂപപ്പെടുത്താം.”- ഇതായിരുന്നു നവാസ് ഷെരീഫ് കുറിച്ചത്.
2014ലെ സത്യപ്രതിജ്ഞാച്ചടങ്ങളില് അന്ന് പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് പങ്കെടുത്തിരുന്നു. അന്ന് നവാസ് ഷെരീഫ് പാക് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് 2015ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെ മോദി പാകിസ്ഥാനിലെ ലാഹോറില്‍ വിമാനമിറങ്ങി എല്ലാവരേയും ഞെട്ടിച്ചത്.
കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ, ഉഗാണ്ട പ്രസിഡന്റ് യോവേരി, സ്ലൊവേനിയ പ്രധാനമന്ത്രി റോബര്‍ട്ട് കൊളൊബ്, ഫിന്‍ലാന്റ് പ്രധാനമന്ത്രി പെട്ടേരി ഓര്പൊ എന്നിവരും മോദിയെ അഭിനന്ദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: