തിരുവനന്തപുരം: സ്കൂള്‍ ഉച്ചഭക്ഷണച്ചെലവവ് പുതുക്കി നിശ്ചയിച്ചു. എല്പിസ്കൂളുകളുടെ എട്ടുരൂപ ആറായി കുറച്ചു. മുട്ടയ്ക്കും പാലിനും പ്രത്യേകം തുകയുമില്ല. കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ച 17 പൈസ യുപി ക്ലാസ്സുകള്‍ക്ക് അനുവദിച്ചു. 17 പൈസ സര്‍ക്കാര്‍ വെട്ടിച്ചത് ജന്മഭൂമി പുറത്ത് കൊണ്ടുവന്നിരുന്നു.
പ്രീെ്രെപമറി, എല്‍പി വിഭാഗത്തിന് ഇപ്പോള്‍ ലഭിക്കുന്ന ആദ്യ സ്ലാബ് ആയ 8 രൂപയാണ് 6 രൂപയായി കുറച്ചത്. 150 കുട്ടികള്‍ വരെ എട്ടു രൂപ, അതിനുമേല്‍ 500 വരെ 7രൂപ 500നു മേല്‍ കുട്ടികള്‍ക്ക് ആറു രൂപ എന്ന സ്ലാബിലാണ് നിലവില്‍ തുക അനുവദിച്ചിരുന്നത്. സംസ്ഥാന പോഷകാഹാര പദ്ധതിയായ മുട്ട,പാല് വിതരണത്തിന്ഇതുവരെ പ്രത്യേകം തുക അനുവദിച്ചിട്ടുമില്ല.
അതേസമയം യുപി ക്ലാസുകള്ക്കുണ്ടായിരുന്ന സ്ലാബ് സമ്പ്രദായം നിര്‍ത്തലാക്കി. പകരം 2022 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 8.17 രൂപയാണ് പുതിയ ഉത്തരവ് പ്രകാരം യുപി ക്ലാസുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്. 17 പൈസയുടെ വര്‍ദ്ദനവ് സംസ്ഥാനസര്‍ക്കാര്‍ സ്കൂളുകള്‍ക്ക് നല്‍കിയിരുന്നില്ല. ഈവര്‍ഷം ഈ തുക അനുവദിച്ചിട്ടുണ്ട്.
അതേസമയം എല്‍പി. സ്കൂളുകള്‍ക്ക് ഈ ഉത്തരവ് കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും. 8 രൂപ ലഭിച്ചിരുന്ന ഈ വിഭാഗത്തിന് കുട്ടി ഒന്നിന് രണ്ട് രൂപ കുറഞ്ഞു. എല്‍പി,
യുപി ക്ലാസുകളിലെ ഉച്ചഭക്ഷണ പദ്ധതിയിലെ ഓരോ കുട്ടിക്കും ആഴ്ചയില്‍ ഓരോ കുട്ടിക്കും മുട്ട, പാല് വിതരണം ചെയ്യണം. ഇതിന് പ്രത്യേകം തുക അനുവദിച്ചിട്ടില്ല. പോഷകാഹാര പദ്ധതിക്ക് പ്രത്യേകം തുക അനുവദിക്കും എന്ന പ്രഖ്യാപനം എത്രയും വേഗം നടപ്പിലാക്കണമെന്നും നിരക്ക് കുട്ടി ഒന്നിന് 5 രൂപ വര്‍ധിപ്പിക്കണമെന്നും കേരള െ്രെപവറ്റ് െ്രെപമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് (കെപിപിഎച്ച്എ)ആവശ്യപ്പെട്ടു.
പ്രധാനാധ്യാപകര്‍ നടത്തിയ സമരങ്ങള്‍ സാമ്പത്തിക പരാധീനതയുടെ പേരില്‍ സര്‍ക്കാര്‍ അവഗണിച്ചപ്പോള്‍ സംഘടന ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുക വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചും സംസ്ഥാന പോഷകാഹാര പദ്ധതിക്ക് തുക അനുവദിക്കുന്നതു സംബന്ധിച്ചും കോടതിയില്‍ നിന്ന് അനുകൂല പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.
പുതിയ ഉത്തരവ് കോടതിയുടെ പരിഗണനയില്‍ എത്തിക്കുമെന്ന് കെപിപിഎച്ച്എ ഭാരവാഹികള്‍ പറഞ്ഞു. സ്കൂള്‍ ഉച്ചഭക്ഷണ തുക എല്‍ പി കുട്ടികള്‍ക്ക് 6 രൂപയായി കുറച്ച തീരുമാനം പുന:പരിശോധിക്കണണെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാറും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: