ആലപ്പുഴ: ആലപ്പുഴയിൽ ഒരു വയസുകാരന് നേരെ അമ്മയുടെ ക്രൂരമർദ്ദനമേറ്റതായി പരാതി. മാന്നാർ സ്വദേശിനി അനീഷയാണ് സ്വന്തം കുഞ്ഞിനെ മർദ്ദിച്ചത്. കുഞ്ഞിനെ ഉപദ്രവിച്ച ദൃശ്യങ്ങൾ പിതാവിന് അയച്ചു നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
വിവാഹ വാഗ്ദാനം നൽകിയ വ്യക്തി തന്നെയും കുഞ്ഞിനെയും നോക്കുന്നില്ലെന്ന് യുവതി മൊഴി നൽകി. ഇതിന്റെ വൈരാഗ്യത്തിലാണ് കുഞ്ഞിനെ ഉപദ്രവിച്ചത് എന്നും മൊഴിയിലുണ്ട്്. മാന്നാർ പൊലീസ് അനീഷയെ കസ്റ്റഡിയിലെടുത്തു.കുഞ്ഞിന്റെ പിതാവ് വിവാഹ തട്ടിപ്പ് വീരനെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: