വിവരങ്ങള്‍ www.ecil.co.in ല്‍
ജൂണ്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹൈദ്രാബാദിലെ ഇലക്ട്രോണിക്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് ജൂണ്‍ 15 വൈകിട്ട് 4 മണിവരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും.
തസ്തികകള്‍ 1. ഗ്രാഡുവേറ്റ് എന്‍ജിനിയര്‍ ട്രെയിനി (ജിഇടി), ഒഴിവുകള്‍- ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് 5, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് 7, മെക്കാനിക്കല്‍ 13, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ് 5. ശമ്പള നിരക്ക് 40,000-1,40,000 രൂപ. യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചില്‍ ഫസ്റ്റ് ക്ലാസ് എന്‍ജിനീയറിങ് ബിരുദം അല്ലെങ്കില്‍ പിജി (എംഇ/എംടെക്). പ്രായപരിധി 27 വയസ്. നിയമാനുസൃത വയസ്സിളവുണ്ട്. ദേശീയതലത്തില്‍ ടെസ്റ്റും ഇന്റര്‍വ്യുവും നടത്തിയാണ് സെലക്ഷന്.
2. ട്രെയിനി ഓഫീസര്‍ (ഫിനാന്‍സ്), ഒഴിവുകള്‍ 7, യോഗ്യത: സിഎ/സിഎംഎ, ശമ്പള നിരക്ക് 40,000-1,40,000 രൂപ. പ്രായപരിധി 27 വയസ്. നിയമാനുസൃത വയസ്സിളവ് ലഭിക്കും. സെലക്ഷന് ടെസ്റ്റും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തില്‍.
ബാംഗ്ലൂര്‍, ചെന്നൈ, ഹൈദ്രാബാദ്, മുംബൈ/നാഗ്പൂര്‍, ന്യൂദല്‍ഹി/നോയിഡ, കൊല്‍ക്കത്ത പരീക്ഷാകേന്ദ്രങ്ങളായിരിക്കും.
3. ടെക്നീഷ്യന് ഗ്രേഡ് 2, ശമ്പളം 20480 രൂപ. ട്രേഡുകള്‍- ഇലക്ട്രോണിക്സ് മെക്കാനിക് 7, ഇലക്ട്രീഷ്യന് 6, മെഷ്യനിസ്റ്റ് 7, ഫിറ്റര്‍ 10. യോഗ്യത: എസ്എസ്എല്‍സിയും ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റും (എന്‍ടിസി വിത്ത് എന്‍എസി) അല്ലെങ്കില്‍ എസ്എസ്എല്‍സിയും ഐടിഎ സര്‍ട്ടിഫിക്കറ്റും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 27 വയസ്. നിയമാനുസൃത വയസ്സിളവുണ്ട്. എഴുത്തുപരീക്ഷയും ട്രേഡ് ടെസ്റ്റും നടത്തി തെരഞ്ഞെടുക്കും. ദക്ഷിണേന്ത്യയില്‍ ചെന്നൈ, ബാംഗ്ലൂര്‍, ഹൈദ്രാബാദ് പരീക്ഷാകേന്ദ്രങ്ങളാണ്.
വിശദവിവരങ്ങള്‍ www.ecil.co.in/careers- ല്‍ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: