ന്യൂദല്‍ഹി: വലിയ വിമര്‍ശനങ്ങളും അട്ടിമറി നീക്കങ്ങളും അതിജീവിച്ച് ലോകചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന്.
പതിനെട്ടാം ലോക്സഭയിലേക്ക് പുതുതായി തെരഞ്ഞെടുത്ത എംപിമാരുടെ പട്ടിക മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ്കുമാര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കൈമാറി. തെരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച കമ്മിഷനെ രാഷ്ട്രപതി അഭിനന്ദിച്ചു.
മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ്കുമാര്‍, തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ ഗ്യാനേഷ്കുമാര്‍, ഡോ. സുഖ്ബിര്‍സിങ് സന്ധു എന്നിവരാണ് ഇന്നലെ വൈകിട്ടോടെ രാഷ്ട്രപതി ഭവനിലെത്തി പുതിയ എംപിമാരുടെ പട്ടിക കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: