ഒട്ടാവ: ഭാരത പ്രധാനമന്ത്രിയായി മൂന്നാം വട്ടവും സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്ന നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. ‘തെരഞ്ഞെടുപ്പില്‍ വിജയിച്ച ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനം. മോദി സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കാനഡ സന്നദ്ധമാണ്. മനുഷ്യാവകാശം, വൈവിധ്യം, നിയവവാഴ്ച എന്നീ അടിത്തറയില്‍ നിന്നുകൊണ്ട് ഇരുരാജ്യത്തേയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം കുടൂതല്‍ അഭിവൃദ്ധിപ്പെടട്ടെ’. ജസ്റ്റിന് ട്രൂഡോ എക്സില്‍ കുറിച്ചു.
ഏതാനും മാസം മുമ്പ് ഭാരതവും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചിരുന്നു. ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഭാരതത്തിന് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അകല്‍ച്ചയുണ്ടായത്. ഭാരതം ഈ ആരോപണം നിഷേധി
ച്ചിരുന്നു.
“Congratulations to Indian Prime Minister Narendra Modi on his electoral victory. Canada stands ready to work with his government to advance the relationship between our nations’ peoples—anchored to human rights, diversity, and the rule of law.” – Prime Minister Justin Trudeau
— CanadianPM (@CanadianPM) June 5, 2024
ഇക്കഴിഞ്ഞ മെയില്‍ നിജ്ജാറിന്റെ കൊലപാതകവുമായി ബനന്ധപ്പെട്ട് നാല് ഭാരത പൗരന്മാര് അറസ്റ്റിലായതായി കാനഡ ഭാരതത്തെ അറിയിച്ചിരുന്നുവെന്നാണ് പറയുന്നത്.
എന്നാല്‍ വ്യക്തമായ തെളിവ് പങ്കുവയ്ക്കാന്‍ കാനഡ തയാറായിട്ടില്ലെന്ന് ഭാരതവും വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിന്റെ പേരില്‍ ഭാരതത്തെ അകറ്റി നിര്‍ത്തുന്നത് കാനഡയ്ക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലുകളും വന്നിരുന്നു.
ഈ സാഹചര്യത്തില്‍ ഭാരതവുമായുള്ള കാനഡയുടെ നയതന്ത്ര ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ജസ്റ്റിന് ട്രൂഡോ ആഗ്രഹിക്കുന്നുണ്ടെന്നതിന്റെ സൂചനയായിട്ടാണ് അദ്ദേഹം എക്സില്‍ കുറിച്ച വാക്കുകളെ നയതന്ത്രജ്ഞര്‍ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: