ചണ്ഡീഗഡ്: ജയിലില്‍ കഴിയുന്ന ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ് ലോക്സഭ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചത് ദേശസ്നേഹികളിൽ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. പഞ്ചാബിൽ നിന്നുള്ള കർഷക സമരത്തിന്റെ സൂത്രധാരർ ഈ ഖാലിസ്ഥാൻ വിഘടനവാദികൾ ആണ്. ഇവരുടെ പിന്തുണയോടെയാണ് അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി പഞ്ചാബ് ഭരിക്കുന്നത്. ഇപ്പോൾ ഇൻഡി സഖ്യത്തിനാണ് ഖാലിസ്ഥാൻ ഭീകരവാദികളായ ഇവരുടെ പിന്തുണ.
ഇതിൽ ഏറെ ഞെട്ടിപ്പിക്കുന്നത് അമൃത്പാല്‍ സിങ് ഇപ്പോഴും ജയിലിൽ ആണെന്നതാണ്.വാരിസ് പഞ്ചാബ് ദേയുടെ ‘ജത്ഥേദാറാ’യ അമൃത്പാല്‍ സിങ്ങിനെ കഴിഞ്ഞകൊല്ലമാണ് ദേശീയ സുരക്ഷാനിയമമനുസരിച്ച് അറസ്റ്റ് ചെയ്തത്. ഖടൂര്‍ സാഹിബ് മണ്ഡലം റിട്ടേണിങ് ഓഫീസര്‍ അമൃത്പാല്‍ സിങ്ങിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് രേഖ കൈമാറി. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് സിങ് മത്സരിച്ചത്. ജയിലില്‍ കഴിയുന്നതിനാല്‍ത്തന്നെ പ്രചാരണത്തിനായി അമൃത്പാല്‍ സിങ് ഒരിക്കല്‍പ്പോലും മണ്ഡലത്തിലെത്തിയില്ലെന്നതു ശ്രദ്ധേയം.
മുപ്പത്തിയൊന്നുകാരനായ സിങ്ങിനുവേണ്ടി പിതാവ് താര്‍സേം സിങ്ങും പ്രാദേശിക അനുയായികളുമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. വാളും ബുള്ളറ്റ് പ്രൂഫ് വേഷവും ധരിച്ച് നില്ക്കുന്ന അമൃത്പാല്‍ സിങ്ങിന്റെ ചിത്രങ്ങള്‍ തെരുവുകള്‍തോറും നിരന്നിരുന്നു. പഞ്ചാബിലുടനീളം അമൃത്പാല്‍ സിങ്ങിനെ പിന്തുണച്ച് അനവധിപേര്‍ അണിനിരന്നു. മുന്‍ സിഖ് ഭീകരവാദികളെ ജയില്‍ മോചിതരാക്കുക, രാജ്യത്ത് സിഖ് സ്വത്വത്തെ സംരക്ഷിക്കുക തുടങ്ങിയവയിലൂന്നിയായിരുന്നു സിങ്ങിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം.
ഇംഗ്ലീഷ് ഭാഷാസ്വാധീനമൊഴികെ ബാക്കിയെല്ലാ കാര്യങ്ങളിലും, രൂപത്തിലും ഭാവത്തിലും വസ്ത്രധാരണത്തിലും ഉള്‍പ്പെടെ, ഭിന്ദ്രന്‍വാലയുടേതിന് സമാനമാണ് അമൃത്പാല്‍ സിങ്ങിന്റെ രീതികള്‍. ഭിന്ദ്രന്‍വാലയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും അമൃത്പാല്‍ മുന്‍പന്തിയില്‍ നിന്നിരുന്നു. വിഘടനവാദിയും ഭിന്ദ്രന്‍വാലയുടെ അനുയായിയുമാണ് താനെന്ന് അമൃത്പാല്‍ ആവര്‍ത്തിച്ചിരുന്നു. മറ്റൊരു ഭിന്ദ്രന്‍വാലയാകാനുള്ള പദ്ധതികള്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നതിന് മുമ്പുതന്നെ അമൃത്പാല്‍ സിങ് തയ്യാറാക്കിയിരുന്നു.
അതേസമയം, ഖലിസ്ഥാന്‍ അനുകൂല തീവ്ര നിലപാടുകാരുടെ വിജയം രാഷ്ട്രീയത്തിലെ അപകടകരമായ മാറ്റത്തെ സൂചിപ്പിക്കുന്നുണ്ട്, പ്രത്യേകിച്ച് രാജ്യവ്യാപകമായി ഖലിസ്ഥാന്‍ ഭീകരവാദികളുടെ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍. ഇന്ദിരാഗാന്ധി ഘാതകന് ബിയന്ത് സിങ്ങിന്റെ മകന് സരബ്ജീത് സിങ് ഖല്‍സ ഫരീദ്കോട്ടിലും ജയിച്ചു.അവരോടൊന്നും കോൺഗ്രസിന് അയിത്തം ഇല്ല താനും. അധികാരം ലഭിക്കുന്നതിനായി തീവ്രവാദികളോടും സന്ധിചെയ്യുമെന്നുള്ളത് മുൻപും കോൺഗ്രസ് കാശ്മീരിൽ തെളിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: