ബിജെപി ടിക്കറ്റില്‍ മത്സരിച്ച നടിമാരായ കങ്കണ റണാവത്തും ഹേമമാലിനിയും ജയിച്ചു. ഹിമാചല്‍ പ്രദേശിലെ മാണ്ഠിയിലാണ് നടി കങ്കണ റണാവത്ത് ജയിച്ചതെങ്കില്‍, ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്നാണ് ഹേമമാലിനി ജയിച്ചത്.
രാജകുടുംബത്തില്‍ നിന്നുള്ള വിക്രമാദിത്യ സിങ്ങിനെയാണ് കങ്കണ റണാവത്തിനെതിരെ കോണ്‍ഗ്രസ് ഇറക്കിയത്. ശക്തമായ പോരാട്ടമായിരുന്നു എങ്കിലും ഏകദേശം 72088 വോട്ടുകള്‍ക്ക് കങ്കണ റണാവത്ത് ജയിച്ചു. കങ്കണയുടെ ജന്മനാടാണ് മാണ്ഠി. തന്റെ ജന്മനാടിനെ സേവിക്കുമെന്നും മോദിയില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റേതാണ് ഈ വിജയമെന്നും കങ്കണ പറഞ്ഞു.
കോണ്‍ഗ്രസിന്റെ മുകേഷ് ദംഗാറിനെ ഏകദേശം രണ്ടരലക്ഷം വോട്ടുകള്‍ക്കാണ് ഹേമമാലിനി തോല്പിച്ചത്. ഇത് മൂന്നാം തവണയാണ് ഹേമമാലിനി മഥുരയില്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. നടിക്ക് ഇപ്പോള്‍ 75 വയസ്സായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: