ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ സാമൂഹിമാധ്യമങ്ങളും ട്രോളുകള്‍ കൊണ്ട് സജീവമാണ്. ഇടത്പക്ഷം കേരളത്തില്‍ തകര്‍ന്നടിയുന്നത് സംബന്ധിച്ചാണ് കൂടുതല്‍ ട്രോളുകളും. അതേസമയത്താണ് എന്‍ഡിഎ സംസ്ഥാനത്തും രാജ്യത്തും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത്. ആദ്യ രണ്ടു മണിക്കൂറിലെ കണക്കുകള്‍ എന്‍ഡിഎ സഖ്യത്തിന് അനുകൂലമാണ്.
ഇതിനു പിന്നാലെയാണ് കേരളത്തില്‍ വൈദ്യുതി വിച്ഛേദിക്കപെട്ടാക്കാമെന്ന ട്രോളുകള്‍ ഉയരുന്നത്. ഇതിനു പുറമെ സുഖമായി കിടന്നുറങ്ങുന്ന ചിത്രങ്ങള്‍ക്കൊപ്പവും സിപിഎം പാര്‍ട്ടി ചിഹ്നങ്ങള്‍ ഉള്‍പ്പെടെ പുറത്തുവരുന്നുണ്ട്. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമാണ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. നിലവില്‍ രാജ്യത്തെ 543 സീറ്റുകളിലെ ഫലം പുറത്തു വരുമ്പോള്‍ ബിജെപിയുടെ മൃഗീയമായ മുന്നേറ്റത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അസ്വസ്ഥരാണ് എന്നതാണ് റിപ്പോര്‍ട്ട്.
പശ്ചിമ ബംഗാളില്‍ ഉള്‍പ്പെടെ ആക്രമണങ്ങള്‍ ഉയരുകയാണ്. നിലവില്‍ 310 സീറ്റിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. ഇന്‍ഡി സഖ്യം ആകെ ലീഡില്‍ നില്‍ക്കുന്നത് 212 സീറ്റില്‍ മാത്രമാണ്. മറ്റു പാര്‍ട്ടികളില്‍ 21 പേരാണ് ലീഡില്‍ നില്‍ക്കുന്നത്. നരേന്ദ്ര മോദിയോടുള്ള വിശ്വാസമാണ് വമ്പന്‍ ലീഡിലേക്ക് നയിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു. അമേഠിയില്‍ സമൃതി ഇറാനി ഉള്‍പ്പെടെ രാജ്യത്തെ ബിജെപിയുടെ എല്ലാ പ്രമുഖ നേതാക്കളും മുന്നിലാണ് എന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: