ന്യൂദല്‍ഹി: ചൈനയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ എയര്‍ കാര്‍ഗോ റൂട്ട്. ഗുയ്ഷോവിനെയും കറാച്ചിയേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പുതിയ പാത. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫിന്റെ ചൈന സന്ദര്‍ശനത്തിന് മുന്നോടിയായാണ് പുതിയ ആകാശ പാതയുടെ പ്രഖ്യാപനം.
ഗുയ്ഷോവിന്റെ തലസ്ഥാനമായ ഗുയ്യാങ്ങില്‍ നിന്ന് ആറ് ടണ്‍ ഭാരവുമായി പറന്നുയരുന്ന വിമാനങ്ങളാണ് പുതിയ എയര്‍കാര്‍ഗോ റൂട്ടിലൂടെ കറാച്ചിയിലെത്തുന്നത്. ഇതില്‍ വസ്ത്രങ്ങള്‍, ഇലക്ട്രോണിക്സ് തുടങ്ങി വിവിധ ചരക്കുകളാണ് ഉള്‍പ്പെടുന്നതെന്ന് ചൈന എക്കണോമിക് നെറ്റ് (സിഇഎന്‍) അറിയിച്ചു. പാകിസ്ഥാനില്‍ നിന്നുള്ള നീല ഞണ്ടുകളുമായാണ് വിമാനം തിരികെ ഗുയ്യാങ്ങില്‍ എത്തുക.
പുതിയ ആകാശപാതയിലൂടെ ആഴ്ചയില്‍ മൂന്ന് തവണ സര്‍വീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പാകിസ്ഥാനെയും ഗുയ്ഷോവിനെയും ബന്ധിപ്പിക്കുന്ന ആദ്യ ആകാശപാതയെന്ന നിലയില്‍ ഈ റൂട്ട് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
ചൈനയുടെ തെക്ക് പടിഞ്ഞാറന്‍ പ്രദേശത്ത് ഗുയ്യാങ്ങിനെ ഒരു ചരക്ക് വിതരണ കേന്ദ്രമായി ഉയര്‍ത്താനും പാകിസ്ഥാനില്‍ നിന്ന് കുറഞ്ഞ സമയത്തിനുള്ളില്‍ ഉത്പന്നങ്ങല്‍ ചൈനയിലെത്തിക്കാനും സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജൂണ്‍ നാലിനാണ് ഷെഹ്ബാസ് ഷെറീഫ് ചൈനയിലെത്തുക. ഇതിന് മുന്നോടിയാണ് പുതിയ എയര്‍ കാര്‍ഗോ റൂട്ട്. ജനുവരിയില്‍ ചൈനയിലെ ഇഷോ ഹുവാഹുവില് നിന്ന് ലാഹോറിലേക്ക് എയര്‍കാര്‍ഗോ റൂട്ട് ആരംഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: