കര്‍ണ്ണാടകത്തില്‍ ബിജെപി-ജനതാദള്‍ തരംഗം പ്രവചിച്ച് ഇന്ത്യാ ടുഡേ-ആക്സിമൈ ഇന്ത്യ സര്‍വ്വേ. ടൈംസ് നൗ, ടിവി18 സര്‍വ്വേകളും സമാനതരത്തിലുള്ള ഫലങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
ആകെയുള്ള 28 സീറ്റുകളില്‍ 23 മുതല്‍ 26 സീറ്റുകള്‍ വരെ ബിജെപി-ജനതാദള്‍ സഖ്യമായ എന്‍ഡിഎ നേടുമെന്ന് ടൈംസ് നൗ-ഇടിജി റിസര്‍ച്ച് പ്രവചിക്കുന്നു. മറ്റ് സര്‍വ്വേകള്‍ ബിജെപി-ജനതാദള്‍ സഖ്യമായ എന്‍ഡിഎയ്ക്ക് 20 സീറ്റുകള്‍ വരെ പ്രവചിക്കുന്നു.
കര്‍ണ്ണാടകത്തില്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൂത്തുവാരിയെങ്കിലും ലോക് സഭയിലേക്ക് മുസ്ലിം മതന്യൂനപക്ഷങ്ങളെ കൂട്ടുപിടിച്ചുള്ള ഡി.കെ. ശിവകുമാര്‍, സിദ്ധരാമയ്യ സഖ്യം പരാജയപ്പെട്ടെന്ന് സര്‍വ്വേ പറയുന്നു. പകരം ബി.എസ്. യെദിയൂരപ്പയുടെ മകന് ബി.എസ്. വിജയേന്ദ്രയുടെ നേതൃത്വത്തില്‍ ബിജെപിയുടെ യന്ത്രം കൃത്യമായി അവിടെ പ്രവര്‍ത്തിച്ചു എന്ന് വേണം കരുതാന്‍.
കര്‍ണ്ണാടക ബിജെപി അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര (ഇടത്ത്) മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബി.വൈ. യുദിയൂരപ്പയുടെ മകനാണ്. ബിജെപിയും ജനതാദള്‍ (എസ്) നേതാവ് ഡി.കുമാരസ്വാമിയും തമ്മിലുണ്ടാക്കിയ എന്‍ഡിഎ സഖ്യം എന്ന ബിജെപി പരീക്ഷണം വിജയമായി എന്ന് വേണം കരുതാന്‍. അതുപോലെ ബിജെപിയില്‍ നിന്നും അകന്ന ലിംഗായത്ത് സമുദായത്തെ തിരികെ ബിജെപി പാളയത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞതായും വിശ്വസിക്കപ്പെടുന്നു. പക്ഷെ ശരിയായ വിലയിരുത്തല്‍ നടത്താന്‍ ജൂണ്‍ നാല് വരെ കാത്തിരിക്കേണ്ടിവരും.
ജനതാദള്‍ നേതാവ് ദേവഗൗഡയുടെ ചെറുമകന് പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വിവാദം ആളിക്കത്തിച്ച് നേട്ടങ്ങളുണ്ടാക്കാമെന്ന കോണ്‍ഗ്രസ് കുതന്ത്രം പാളി. അതേ സമയം ഹിന്ദു പെണ്‍കുട്ടികള്‍ക്ക് നേരെ നടത്തിയ ലവ് ജിഹാദ് ശ്രമങ്ങള്‍ക്കെതിരെ പെണ്‍കുട്ടികള്‍ തന്നെ പ്രതികരിച്ചതും അവിടെ പുതുതലമുറ ബിജെപിയ്ക്ക് അനുകൂലമായി വോട്ടു ചെയ്യുന്നതിന് കാരണമായി.
രാമേശ്വരം കഫേയിലെ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദികളെ എന്‍ഐഎ പിടികൂടിയതും നേട്ടമായി. എന്തായാലും കര്‍ണ്ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് കടകവിരുദ്ധമായ തരംഗമാണ് ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്ന് ഈ സര്‍വ്വേ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: