അനഘ വാരിയർ
ന്യൂ യോർക്ക് :- കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ ഇരുപത്തിയഞ്ചാം വാർഷികത്തിനോടനുബന്ധിച്ചു ഹ്രസ്വ ചലചിത്ര മത്സരം സംഘടിപ്പിക്കുന്നു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഹരിഹരൻ ചെയർമാൻ ആയുള്ള ജൂറി ആയിരിക്കും വിജയികളെ തിരഞ്ഞെടുക്കുന്നത്. ഇംഗ്ലീഷിലോ മലയാളത്തിലോ പത്തു മിനിറ്റ് ദൈർഖ്യമുള്ള ചലച്ചിത്രമാണ് മത്സരത്തിനായി സമർപ്പിക്കേണ്ടത്. $ 200 ആണ് അപേക്ഷ ഫീ ആയി നിശ്ചയിച്ചിട്ടുള്ളത്.
ലോകമെമ്പാടുമുള്ള ആർക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ഇംഗ്ലീഷ് സബ് ടൈറ്റിലോടു കൂടിയ, കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ചിത്രീകരിച്ച, ഹ്രസ്വ ചിത്രങ്ങളാണ് പരിഗണിക്കുന്നത്. മികച്ച ഹ്രസ്വ ചിത്രത്തിന് 2000 ഡോളറും, മലയാളത്തിലെ പ്രമുഖ സംവിധായകന്റെ അസിസ്റ്റന്റായി പ്രവർത്തിക്കാനുള്ള അവസരവും ലഭിക്കും. ഹ്രസ്വ ചിത്രങ്ങൾ സമർപ്പിക്കേണ്ട അവസാന തിയ്യതി ഡിസംബർ 31
2025 ഏപ്രിൽ ആദ്യവാരം വിജയികളെ പ്രഖ്യാപിക്കും. സർഗ്ഗാത്മകത, സാങ്കേതിക നിർവ്വഹണം, കഥ തുടങ്ങി ചലച്ചിത്രത്തിന്റെ എല്ലാ മേഖലയും വിലയിരുത്തിയാവും വിജയിയെ തീരുമാനിക്കുന്നത്. പകർപ്പവകാശവും അനുകരണങ്ങളും ഉള്ളടക്കമായുള്ള ഹ്രസ്വ ചിത്രങ്ങൾ മത്സരത്തിനായി പരിഗണിക്കുകയില്ല
കൂടുതൽ മാനദണ്ഡങ്ങൾക്കും, മാർഗ്ഗനിർദ്ദേശങ്ങൾക്കും ബാലു മേനോൻ: +1-212-729-9073, സുശീൽ വരയില്ലം: +1-847-532-8176, റോഷിൻ രാജൻ: +1- 512-960-7661 എന്നിവരെ സമീപിക്കാവുന്നതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: