കൊച്ചി: സപ്ലൈകോയുടെ എറണാകുളം കടവന്ത്ര ഔട്ട്ലെറ്റിലെ വ്യാജ പര്‍ച്ചേസ് ഓര്‍ഡറിലും ജിഎസ്ടി നമ്പര്‍ ഉപയോഗിച്ചും മുന്‍ അസി. മാനേജര്‍ ഏഴു കോടിയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ഇയാള്‍ക്കെതിരെ കടവന്ത്ര പോലീസ് കേസെടുത്തു.
2023 ജനുവരി, നവംബര്‍, മാസങ്ങളിലായാണ് മുന്‍ അസി. മാനേജര്‍ സതീഷ് ചന്ദ്രന് തട്ടിപ്പ് നടത്തിയത്. മുംബൈയിലെ ജീവാ ലൈഫ്സ്റ്റൈല്‍ പ്രൈ. ലി., എസ് എസ് എംപയര്‍, രാജസ്ഥാനിലെ പട്ടോഡിയ ബ്രദേഴ്സ് എന്നീ കമ്പനികളുമായാണ് സപ്ലൈകോ മുന്‍ അസി. മാനേജര്‍ സതീഷ് ചന്ദ്രന് കരാറില്‍ ഏര്‍പ്പെട്ടത്. ഏഴ് കോടിയുടെ കരാറില്‍ മൂന്ന് കോടി നല്കി ചോളം വാങ്ങി മറിച്ചു വിറ്റു. ബാക്കി നാല് കോടി നല്‍കാത്തതിനെ തുടര്‍ന്ന് കമ്പനികള്‍ സപ്ലൈകോയെ സമീപിച്ചതോടെയാണ് തട്ടിപ്പ് വെളിച്ചത്തു വന്നത്. സപ്ലൈകോയുടെ പരിശോധനയിലും ക്രമക്കേട് വിവരങ്ങള്‍ ലഭിച്ചു. സപ്ലൈകോയുടെ രണ്ട് മെയില്‍ ഐഡികള്‍ വഴിയാണ് വ്യാജ പര്‍ച്ചേസ് ഓര്‍ഡര്‍ അയച്ചു നല്‍കിയത്.
ജിഎസ്ടി നമ്പര്‍ ദുരുപയോഗം ചെയ്തതിനാല്‍ സപ്ലൈകോയുടെ ജിഎസ്ടി അക്കൗണ്ടില്‍ ജിഎസ്ടി ബില്‍ അപ്ലോഡായി. സപ്ലൈകോ മാനേജര്‍ നല്കിയ പരാതിയിലാണ് കടവന്ത്ര പോലീസ് സതീഷ്കുമാറിനെതിരെ വ്യാജരേഖ ചമച്ചത് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്. പ്രതിക്ക് സപ്ലൈകോ ജീവനക്കാരുടെ സഹായവും ലഭിച്ചിട്ടുണ്ടെന്നാണ് സംശയം. കേസില്‍ കൂടുതല്‍ പേരെ പോലീസ് ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: