ന്യൂദല്‍ഹി: ഗതാഗത സംവിധാനങ്ങള്‍ മലിനീകരണ മുക്തമാക്കുകയെന്ന ലക്ഷ്യത്തിന് പിന്തുണയുമായി സൈന്യവും. ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ഇന്ധനമായി ഉപയോഗിക്കുന്ന ബസുകള്‍ സൈന്യം ഉപയോഗിക്കും. ആദ്യ ചുവടുവയ്‌പ്പായി സൈന്യവും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡും ധരണാപത്രത്തില്‍ ഒപ്പുവച്ചു.
ഇരുകമ്പനികളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ബസ് സൈന്യത്തിന് കൈമാറിയിട്ടുണ്ട്. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ ശ്രീകാന്ത് മാധവ് വൈദ്യ എന്നിവരുടെ സാന്നിധ്യത്തിലാണ് ബസ് കൈമാറിയത്.
37 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബസാണിത്. 30 കിലോഗ്രാം ഹൈഡ്രജന്‍ ഉപയോഗിച്ച് 250 കിലോമീറ്റര്‍ മുതല്‍ 300 കിലോമീറ്റര്‍ വരെ ഓടാനുള്ള ക്ഷമതയുണ്ട്. വെള്ളം മാത്രമായിരിക്കും ഈ വാഹനം പുറന്തള്ളുന്നതെന്നുമാണ് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലില്‍ ഓടുന്ന വാഹനങ്ങളുടെ സവിശേഷത.
ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ഇന്ധനമായുള്ള ബസ് ആദ്യമായി സര്‍വീസിനിറക്കിയത് ജമ്മു കശ്മീരിലെ ലേയിലായിരുന്നു. ലേയിലെ ഇന്‍ട്രാ സിറ്റി സര്‍വീസുകള്‍ക്കായി അഞ്ച് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ബസുകള്‍ നല്കിയത് എന്‍ടിപിസിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: