ഇസ്ലാമബാദ്: 1999ല്‍ താനും അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ് പേയിയും തമ്മില്‍ ഉണ്ടാക്കിയ സമാധാനക്കരാര്‍ പാകിസ്ഥാന്‍ ലംഘിച്ചെന്നും അന്നത്തെ പാക് ജനറല്‍ പര്‍വേസ് മുഷറഫിന്റെ നിര്‍ദേശപ്രകാരം കാര്‍ഗിലിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയെന്നും മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. അതാണ് കാര്‍ഗില്‍ യുദ്ധത്തിലേക്ക് നയിച്ചതെന്നും അന്നത്തെ പാകിസ്ഥാന്‍ ജനറല്‍ പര്‍വേസ് മുഷാറഫിനെ കുറ്റപ്പെടുത്തിക്കൊണ്ട് നവാസ് ഷെറീഫ് അഭിപ്രായപ്പെട്ടു. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയെ ന്യായീകരിച്ചും പാകിസ്ഥാനെ കുറ്റപ്പെടുത്തിയും പിഎംഎല്‍-എന്‍ പാര്‍ട്ടിയുടെ നേതാവായ നവാസ് ഷെറീഫ് ഇതാദ്യമായാണ് ഇത്ര തുറന്ന അഭിപ്രായപ്രകടനം നടത്തുന്നത്.
1998 മെയ് 28ന് പാകിസ്ഥാന്‍ തുടര്‍ച്ചയായി അഞ്ച് ആണവസ്ഫോടനങ്ങള്‍ നടത്തി. അപ്പോള്‍ വാജ് പേയി പാകിസ്ഥാനില്‍ വന്നു. ഞങ്ങളുമായി സമാധാനത്തിനുള്ള കരാര്‍ ഉണ്ടാക്കി. അതാണ് ലാഹോര്‍ ഉടമ്പടി. രണ്ട് രാജ്യങ്ങളും തമ്മില്‍ സമാധാനം പുലര്‍ത്തുക എന്ന കാഴ്ചപ്പാടാണ് ഈ കരാറിന് പിന്നില്‍. എന്നാല്‍ ജമ്മു കശ്മീരിലെ കാര്‍ഗിലില്‍ പാകിസ്ഥാന്‍ നുഴഞ്ഞുകയറുക വഴി ലാഹോര്‍ ഉടമ്പടി പാകിസ്ഥാന്‍ ലംഘിച്ചു. അതാണ് കാര്‍ഗില്‍ യുദ്ധത്തിലേക്ക് നയിച്ചത്- നവാസ് ഷെരീഫ് വിമര്‍ശിച്ചു.
2017 തന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ ഭരണകൂടത്തെ അട്ടിമറിച്ച് പാക് രഹസ്യചാരസംഘടനയായ ഐഎസ്ഐ മേധാവി സഹീറുള്‍ ഇസ്ലാമിന്റെ നേതൃത്വത്തിലായിരുന്നു. അവരാണ് പിന്നീട് ഇമ്രാന്‍ ഖാനെ പ്രധാനമന്ത്രിയായി അവരോധിച്ചത്. – നവാസ് ഷെറീഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: