തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തിരുവനന്തപുരം പ്രസ് കഌബിലെ ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രിദിന ക്ളാസിക് സിനിമാ പഠന ക്യാമ്പ് ഇന്ന് രാവിലെ 10ന് ആരംഭിക്കും. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാന മന്ദിരത്തിലെ സിഫ്ര കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രസ് ക്ളബ് സെക്രട്ടറി കെ.എന്‍. സാനു അധ്യക്ഷത വഹിക്കും. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജേണലിസം അധ്യാപകന് ഡോ. ബാബു ഗോപാലകൃഷ്ണന്, ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് ബോര്‍ഡംഗം ആര്. ശ്രീലാല്‍, ഡെപ്യൂട്ടി ഡയറക്ടര്‍ (പ്രോഗ്രാംസ്) എന്‍.പി. സജീഷ് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ചലച്ചിത്രപ്രദര്‍ശനം ആരംഭിക്കും.
27,28,29 തീയതികളിലായി നടക്കുന്ന ‘ടൈംലെസ് ടെയ്ല്‍സ്: എ ജേണി ത്രൂ ദ ഇവല്യുഷണറി ഹിസ്റ്ററി ഓഫ് സിനിമ’ എന്ന കഌസിക് സിനിമാ പഠന ക്യാമ്പില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജേണലിസത്തിലെ 26 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ആദ്യകാല നിശ്ശബ്ദ സിനിമകള്‍, ബാറ്റില്‍ഷിപ്പ് പോട്ടെംകിന്‍, സിറ്റിസണ്‍ കെയ്ന്‍, റാഷമോണ്‍, സെവന്ത് സീല്‍, ഹിരോഷിമ മോണമര്‍, ദ പാഷന് ഓഫ് ജോന് ഓഫ് ആര്‍ക്, ഐവാന്‍സ് ചൈല്‍ഡ് ഹുഡ്, 2001: എ സ്പേസ് ഒഡിസി തുടങ്ങി 18 സിനിമകളാണ് മൂന്നു ദിവസങ്ങളിലായി അക്കാദമിയിലെ രാമു കാര്യാട്ട് സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: