ന്യൂദൽഹി: റെലിഗെയർ എന്റെർപ്രൈസസ് എക്സിക്യൂട്ടീവ് ചെയർപേഴ്സണും ഗ്ലോബൽ ട്രേഡ് & ടെക്നോളജി കൗൺസിൽ ഓഫ് ഇന്ത്യ ചെയർപേഴ്സണുമായ ഡോ.രശ്മി സലൂജയ്ക്ക് മ്യാൻമർ എംബസിയുടെ അന്താരാഷ്ട്ര ബുദ്ധ സമാധാന പുരസ്കാരം സമ്മാനിച്ചു.
ന്യൂദൽഹിയിലെ മ്യാൻമർ എംബസിയിൽ നടന്ന ചടങ്ങിൽ ഇന്ത്യയിലെ റിപ്പബ്ലിക് ഓഫ് യൂണിയൻ ഓഫ് മ്യാൻമർ അംബാസഡറായ മോയ് ക്യാവ് ഓങാണ് പുരസ്കാരം നൽകിയത്. സമാധാനവും ആഗോള ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംഭാവനകൾ പരിഗണിച്ചാണ് ഡോ സലൂജയെ അംഗീകരിക്കുന്നതെന്ന് അംബാസഡർ പറഞ്ഞു.
ഇന്നത്തെ ലോകത്ത് സമാധാനത്തിന്റെ അടിയന്തര ആവശ്യകതയെ ഡോ.സലൂജ തന്റെ സ്വീകരണ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ഈ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ, സമാധാനത്തിന്റെ ആവശ്യകത എന്നത്തേക്കാളും നിർണായകമാണ്. രാജ്യത്തിനകത്തും ആഗോളതലത്തിലും സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യ എല്ലായ്പ്പോഴും മുൻപന്തിയിലാണ്. ഈ പാരമ്പര്യവും പ്രവർത്തനവും തുടരേണ്ടത് ഞങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് അവർ കൂട്ടിച്ചേർത്തു.
ചടങ്ങിൽ അഭിധാസ മഹാരഥ ഗുരു, അഗ്ഗ മഹാ പണ്ഡിതൻ ഡോ. ആഷിൻ ന്യനിസ്സര, അഭിധാസ മഹാരഥ ഗുരു ഡോ. ഭദന്ത് ന്യനേസര തുടങ്ങിയ വിശിഷ്ടാതിഥികൾ ചടങ്ങിൽ മുഖ്യാതിഥികളായി. കൂടാതെ 150 ഓളം ബുദ്ധ സന്യാസിമാരും അനുയായികളും വിവിധ എംബസികളിലെ പ്രമുഖരും നയതന്ത്രജ്ഞരും ചടങ്ങിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: