പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ ലോക ഒന്നാം നമ്പര്‍ വനിതാ സിംഗിള്‍സ് താരം ഇഗാ സ്വിയാറ്റെക്കും അമേരിക്കന്‍ താരം കോക്കോ ഗൗഫും അനായാസം ആദ്യ റൗണ്ട് മത്സരം കടന്നു. ഇരുവരും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്നലെ വിജയിച്ചത്.
ഫ്രഞ്ച് താരം ലിയോലിയ ജീന്ജീനുമായി മത്സരിച്ച സ്വിയാറ്റെക്ക് നേരിട്ടുള്ള സെറ്റിന് അനായാസ വിജയമാണ് നേടിയത്. സ്കോര്‍ 6-1, 6-2നായിരുന്നു ഇഗയുടെ വിജയം.
റഷ്യക്കാരി ജൂലിയ അവ്ദീവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കോകോ ഗൗഫ് പരാജയപ്പെടുത്തിയത്. തീര്‍ത്തും അനായാസ വിജയമാണ് ഗൗഫ് കൈവരിച്ചത്. സ്കോര്‍ 6-1, 6-1നായിരുന്നു ഗൗഫിന്റെ വിജയം.
മറ്റ് മത്സരങ്ങളില്‍ ഡാനിയേലി കോളിന്‍സ്, അനാസ്റ്റാസിയ പവ്ലുചെങ്കോവ, ഒണ്‍സ് ജാബിയര്‍, ലൈല ഫെര്‍ണാണ്ടസ്, മാര്‍ക്കെറ്റാ വോന്‍ഡ്രുസോവ എന്നിവരും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വിജയിച്ചത്.
പുരുഷ സിംഗിള്‍സ് മത്സരത്തിനിറങ്ങിയ ഭാരത താരം സുമിത് നാഗലിനെ പരിക്ക് പിടികൂടി. കാരന് ഖച്ചനോവിനോടാണ് നഗല്‍ പുറത്തായത്.
സെറ്റെഫാനോസ് സിറ്റ്സിപ്പാസ് ആദ്യ മത്സരത്തില്‍ മാര്‍ട്ടന്‍ ഫുക്സോവിക്സിനെ തോല്‍പ്പിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിറ്റ്സിപ്പാസിന്റെ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: